New Update
/sathyam/media/media_files/2025/10/17/australia-2025-10-17-00-55-18.jpg)
വിശാഖപട്ടണം : ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സെമി ഫൈനൽ ബെർത്തുറപ്പിച്ച് ആസ്ട്രേലിയൻ വനിത ടീം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് ലക്ഷ്യം 24.5 ഓവറിൽ വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടാതെ ആസ്‌ട്രേലിയ മറികടന്നു.
Advertisment
ടീം നായിക അലീസ ഹീലിയുടെ സെഞ്ച്വറിയാണ് ആസ്‌ട്രേലിയൻ ഇന്നിങ്സിന് കരുത്തേകിയത്.
ഓപണർ റൂബിയ ഹൈദർ, അർധ സെഞ്ച്വറി നേടിയ ശോബന മൊസ്താരി എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിൽ എത്തിയത്.
ആസ്ട്രേലിയക്കായി ജോർജിയ വാറെഹം, അലന കിംഗ്, അനബൽ സഥർലാൻഡ്, അലേഷ് ഗാർഡനർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച ആസ്‌ട്രേലിയ 9 പോയിന്റോടെയാണ് സെമി ബെർത്തുറപ്പിച്ചത്. ഏഴ് പോയിന്റുള്ള ഇംഗ്ലണ്ടും, ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്കയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത്.