സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/aFwhvqD9Tfih8B6Lw1kP.jpg)
മുംബൈ: പരിക്കേറ്റ മലയാളി താരം വിഷ്ണു വിനോദിന് ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനാകില്ല. വിഷ്ണുവിന് പകരം സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ ഹാർവിക് ദേശായിയെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തി. കൈത്തണ്ടയ്‌ക്കേറ്റ പരിക്കാണ് വിഷ്ണുവിന് തിരിച്ചടിയായത്.
Advertisment
പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ, മുംബൈ ഇന്ത്യന്‍സിന് ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. അഞ്ച് തവണ ചാമ്പ്യൻമാരായ അവർ ടൂർണമെൻ്റിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു, ഒടുവിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സീസണിലെ ആദ്യ ജയം നേടി. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായ സൂര്യകുമാർ യാദവ് തിരിച്ചെത്തിയത് അവർക്ക് കരുത്തായിട്ടുണ്ട്.