മുംബൈ: ദക്ഷിണാഫ്രിക്കയില്‍ അടുത്ത മാസം നടക്കുന്ന ടി20 പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകും. നാല് മത്സരങ്ങളുടെ പരമ്പര നവംബര്‍ എട്ടിന് ആരംഭിക്കും.
ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ ടെസ്റ്റ് ടീമിനൊപ്പം ഓസീസ് പര്യടനത്തിന് പോകുന്നതിനാലാണ് ലക്ഷ്മണിനെ പകരം നിയമിച്ചത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) അംഗങ്ങളായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവരും ലക്ഷ്മണിനൊപ്പം കോച്ചിംഗ് സ്റ്റാഫിലുണ്ടാകും.