New Update
/sathyam/media/media_files/26uO0fg6uYzquf5BRKvi.jpg)
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെ തകര്‍ത്തതോടെയാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് വഴി തുറന്നത്. പാകിസ്ഥാനെ തകര്‍ത്ത് എ ഗ്രൂപ്പില്‍ രണ്ടാമതെത്തിയ കിവീസ് ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കൊപ്പം സെമി ഉറപ്പിച്ചു.
Advertisment
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസീസിനോട് അവസാന നിമിഷം തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ന് പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടായിരുന്നു.
54 റണ്‍സിനാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 110 റണ്‍സെടുത്തു. പാകിസ്ഥാന്‍ 11.4 ഓവറില്‍ 56 റണ്‍സിന് പുറത്തായി.