വനിതാ ടി20 ലോകകപ്പ്: പടിക്കല്‍ കൊണ്ടുപോയി കലമുടച്ച് ഇന്ത്യ, ത്രില്ലര്‍ പോരാട്ടത്തില്‍ ഓസീസിന് ജയം

വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ

New Update
women t20 world cup ind vs aus

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

Advertisment

ഇതോടെ ടൂര്‍ണമെന്റില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചാകും ഇന്ത്യയുടെ ഇനി മുന്നോട്ടുപോക്ക്. സ്‌കോര്‍: ഓസ്‌ട്രേലിയ-20 ഓവറില്‍ എട്ട് വിക്കറ്റിന് 151. ഇന്ത്യ-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142.

41 പന്തില്‍ 40 റണ്‍സെടുത്ത ഗ്രേസ് ഹാരീസ്, 26 പന്തില്‍ 32 റണ്‍സെടുത്ത തഹ്ലിയ മക്ഗ്രാത്ത്, 23 പന്തില്‍ 32 റണ്‍സെടുത്ത എലൈസ് പെറി എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗും, ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പുറത്താകാതെ 47 പന്തില്‍ 54 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചെങ്കിലും, ഒടുവില്‍ എല്ലാം തകിടം മറിഞ്ഞു. ഓസീസിന് വേണ്ടി അന്നബെല്‍ സഥര്‍ലന്‍ഡും, സോഫി മൊലിന്യുസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment