ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 58 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ന്യൂസിലന്‍ഡ്-20 ഓവറില്‍ നാല് വിക്കറ്റിന് 160. ഇന്ത്യ-19 ഓവറില്‍ 102 ഓള്‍ ഔട്ട്.
പുറത്താകാതെ 36 പന്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ സോഫി ഡെവിന്റെ ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
14 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എല്ലാ ബാറ്റര്‍മാരും നിരാശപ്പെടുത്തി. നാല് വിക്കറ്റെടുത്ത റോസ്‌മേരി മെയിര്‍, മൂന്ന് വിക്കറ്റെടുത്ത ലി തഹുഹു എന്നിവരുടെ ബൗളിംഗാണ് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്.