/sathyam/media/media_files/kkHlUBTIqEtqO773PY6F.jpg)
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. 82 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ മൂന്ന് വിക്കറ്റിന് 172. ശ്രീലങ്ക-19.5 ഓവറില്‍ 90 ഓള്‍ ഔട്ട്.
173 റണ്‍സ് വിജയലക്ഷ്യത്തിന് ബാറ്റേന്തിയ ശ്രീലങ്ക, ഇന്ത്യയുടെ ബൗളിംഗ് മികവില്‍ നിഷ്പ്രഭമായി. കവിഷ ദില്‍ഹരി-21, അനുഷ്‌ക സഞ്ജീവനി-20, അമ കാഞ്ചന-19 എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മലയാളി താരം ആശ ശോഭന, അരുന്ധതി റെഡ്ഡി, രണ്ട് വിക്കറ്റെടുത്ത രേണുക സിംഗ്, ഒരു വിക്കറ്റ് വീതം വീഴ്ത്തിയ ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ശ്രീലങ്കയെ ചുരുട്ടിക്കെട്ടി.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പുറത്താകാതെ 27 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, 38 പന്തില്‍ 50 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, 40 പന്തില്‍ 43 റണ്‍സെടുത്ത ഷഫലി വര്‍മ എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.