New Update
/sathyam/media/media_files/xFmHfGIx2IL3y4SQDTrM.jpg)
ദുബായ്: വനിതാ ടി20 ലോകകപ്പ് യുഎഇയില്‍ നടത്താന്‍ സാധ്യതയേറുന്നു. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന മത്സരം രാജ്യത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റാനാണ് സാധ്യത.
Advertisment
ലോകകപ്പിന് ആതിഥേയത്വം വഹിക്കാമോയെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡി(ബിസിബി)ന്റെ അഭ്യര്‍ത്ഥന ബിസിസിഐ തള്ളിയിരുന്നു. ഇതോടെയാണ് മത്സരം യുഎഇയില്‍ നടത്താന്‍ സാധ്യതയേറുന്നത്.
രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും, ലോകകപ്പ് ബംഗ്ലാദേശില്‍ തന്നെ നടത്താന്‍ ബിസിബി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സിംബാബ്‌വെയും ശ്രീലങ്കയും ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ലോകകപ്പ് എവിടെ വച്ച് നടത്തണമെന്ന് ഐസിസി ഉടന്‍ തീരുമാനമെടുക്കും.