New Update
/sathyam/media/media_files/3DyrrCMg9kWaw6gRhR6Y.jpg)
സിഡ്നി: വനിതാ ലോകകപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സ്വീഡന് ജയം. ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്വീഡൻ പരാജയപ്പെടുത്തിയത്.
Advertisment
ഫ്രിഡോലിന റോൾഫോ, കൊസോവരെ അസ്ലാനി എന്നിവരാണ് സ്വീഡനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ റോൾഫോ പെനാൽറ്റിയിലൂടെ സ്വീഡനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അസ്ലാനി വിജയം ഉറപ്പിച്ചു.