New Update
/sathyam/media/media_files/PBKwiwu4IyVNtbBOQIYd.jpg)
ഓക്ലന്‍ഡ്: ഫിഫ വനിത ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് വനിതകൾ ഫൈനലിൽ പ്രവേശിച്ചു. കലാശപോരിൽ സ്പെയിനും ഇംഗ്ലണ്ടും മത്സരിക്കും.
Advertisment
രണ്ടാം സെമിയിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ കടന്നത്.
എല്ലാ ടൂണെ, ലോറൻ ഹെംപ്, എലസിയ റൂസോ എന്നിവർ ഇംഗ്ലണ്ടിനായി സ്കോർ ചെയ്തപ്പോൾ സാം കെർ ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ നേടി.
സ്വീഡനെ വീഴ്ത്തിയാണ് സ്പെയിന് ഫൈനലില്‍ കടന്നത്. 2-1നായിരുന്നു ജയം. ആദ്യമായി സ്പെയിന് ഫൈനലില്‍ കടന്നപ്പോള്‍, നാലാം തവണയാണു സ്വീഡന് സെമിയില്‍ തോല്‍ക്കുന്നത്.