/sathyam/media/media_files/Iq5PInqDgOwpx9eauCn7.jpg)
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 29 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
പുറത്താകാതെ 33 പന്തില്‍ 69 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ്, 38 പന്തില്‍ 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിംഗ്, 12 പന്തില്‍ 28 റണ്‍സെടുത്ത ഷഫാലി വര്‍മ എന്നിവരുടെ ബാറ്റിംഗാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
27 പന്തില്‍ 42 റണ്‍സെടുത്ത അമര്‍ജോത് കൗറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ വമ്പന്‍ അടികളുമായി മലയാളി താരം സജന സജീവന്‍ മുംബൈയ്ക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. മൂന്ന് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ സജന പുറത്താകാതെ 14 പന്തില്‍ 24 റണ്‍സെടുത്തു. ഡല്‍ഹിക്കു വേണ്ടി ജെസ് ജൊനാസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.