/sathyam/media/media_files/efZMTUj0OIpHYD2pCRPr.jpg)
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം. അവസാന പന്തില്‍ സിക്‌സടിച്ച് മലയാളി താരം സജന സജീവനാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. അവസാന പന്തില്‍ അഞ്ച് റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തില്‍ സജന സിക്‌സര്‍ പായിക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
𝙐𝙉𝘽𝙀𝙇𝙄𝙀𝙑𝘼𝘽𝙇𝙀!
— Women's Premier League (WPL) (@wplt20) February 23, 2024
5 off 1 needed and S Sajana seals the game with a MAXIMUM very first ball🤯💥
A final-over thriller in the very first game of #TATAWPL Season 1 🤩🔥
Scorecard 💻📱 https://t.co/GYk8lnVpA8#TATAWPL | #MIvDCpic.twitter.com/Lb6WUzeya0
53 പന്തില്‍ 75 റണ്‍സെടുത്ത അലിസ് കാപ്‌സി, 24 പന്തില്‍ 42 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ്, 25 പന്തില്‍ 31 റണ്‍സെടുത്ത മെഗ് ലാനിംഗ് എന്നിവരുട ബാറ്റിംഗ് മികവിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുംബൈയ്ക്കു വേണ്ടി നാറ്റ് സിവര്‍ ബ്രന്റും, അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
45 പന്തില്‍ 57 റണ്‍സെടുത്ത യാസ്തിക ഭാട്ടിയയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 55 റണ്‍സെടുത്തു. ഡല്‍ഹിക്കു വേണ്ടി അലിസ് കാപ്‌സിയും, അരുന്ധതി റെഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us