സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/safJZ0jgl6GVKL3DJIGq.jpg)
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു. സ്‌കോര്‍: മുംബൈ-19 ഓവറില്‍ 113ന് പുറത്ത്, ആര്‍സിബി-15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115.
Advertisment
നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുക്കുകയും, ബാറ്റിംഗില്‍ പുറത്താകാതെ 38 പന്തില്‍ 40 റണ്‍സ് എടുക്കുകയും ചെയ്ത എലൈസ് പെറിയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. മലയാളിതാരം സജന സജീവനാണ് (21 പന്തില്‍ 30) മുംബൈയുടെ ടോപ് സ്‌കോറര്‍.