കളി മതിയാക്കി വൃദ്ധിമാന്‍ സാഹ, രഞ്ജി ട്രോഫിക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപനം

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ

New Update
Wriddhiman Saha

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ. രഞ്ജി മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍.

Advertisment

സാഹ ഇപ്പോൾ ബെംഗളൂരുവിൽ കർണാടകയ്‌ക്കെതിരായ ബംഗാളിൻ്റെ നാലാം റൗണ്ട് മത്സരത്തിന് തയ്യാറെടുക്കുകയാണ്. ബംഗാള്‍ താരമായിരുന്ന സാഹ കഴിഞ്ഞ രണ്ട് സീസണുകളില്‍ ത്രിപുരയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ഈ സീസണില്‍ വീണ്ടും ബംഗാള്‍ ടീമിലേക്ക് മടങ്ങിയെത്തി.

നേരത്തെ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന താരത്തെ പരിക്കുകള്‍ അലട്ടിയിരുന്നു. പിന്നീട് ദേശീയ ടീമില്‍ നിന്നും പുറത്തായി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്നു. എന്നാല്‍ ഇത്തവണ ഗുജറാത്ത് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ സാഹ ഇല്ലായിരുന്നു.

Advertisment