സുഹൃത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീക്കെതിരെ സൈബര്‍ ആക്രമണം !

എന്നാല്‍ യുസ്‌വേന്ദ്ര ചഹലിന്റെ ആരാധകര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്

New Update
yuzvendra chahal dhanashree.jpg

മുംബൈ: ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയും, റിയാലിറ്റി ഷോ താരവുമായ ധനശ്രീയ്‌ക്കെതിരെ സൈബര്‍ ആക്രമണം. സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രം വൈറലായതിന് പിന്നാലെയാണ് ഇത്. കോറിയോഗ്രഫര്‍ പ്രതീക് ഉടേക്കര്‍ ധനശ്രീയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഉടന്‍ ചിത്രം വൈറലുമായി.

Advertisment

എന്നാല്‍ ചഹലിന്റെ ആരാധകര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ധനശ്രീ ചഹലിനെ ചതിക്കുകയാണെന്നും, പ്രശസ്തിക്കു വേണ്ടിയാണ് ചഹലിനെ വിവാഹം ചെയ്തതെന്നുമാണ് ഇവരുടെ ആരോപണം.

ഇതാദ്യമായല്ല ധനശ്രീ സൈബര്‍ ആക്രമണം നേരിടുന്നത്. ശ്രേയസ് അയ്യര്‍ക്കൊപ്പം താരം നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ പങ്കുവച്ചപ്പോഴും ആക്ഷേപിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.

Advertisment