അക്കാഫ് പ്രഫഷണൽ ക്രിക്കറ്റ് ലീഗ് സീസൺ 5-ന് ഷാർജയിൽ വർണ്ണാഭമായ തുടക്കം. ശ്രീശാന്ത് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു

അതോടൊപ്പം, യു.എ.ഇ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം കിസിയ മറിയം സബിന് കായിക മേഖലയിലെ മികച്ച പ്രകടനം മുൻനിർത്തി അക്കാഫിൻറെ പ്രത്യേക ഉപഹാരം കൈമാറി ആദരം നൽകി.

New Update
1001556355

ഷാർജ: യു.എ.ഇയിലെ മലയാളി കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന അക്കാഫ് പ്രഫഷണൽ ലീഗ് (APL) അഞ്ചാം സീസണിന് ഷാർജ വിഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി.

Advertisment

 പ്രശസ്ത ഇന്ത്യൻ താരം ശ്രീശാന്ത് ടൂർണമെന്റിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് ശ്രീശാന്ത് ലീഗിൻറെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.

 കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 32 പുരുഷ ടീമുകളും 6 വനിതാ ടീമുകളുമാണ് ഇത്തവണ കിരീടത്തിനായി അണിനിരക്കുന്നത്.

ഏഷ്യയിലെ പ്രശസ്തമായ '100 ബോൾ ക്രിക്കറ്റ്' ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്.

ജനറൽ കൺവീനർ രാജാറാം ഷാ, സ്ട്രാറ്റജിക് അഡ്വൈസർ ബിന്ദു സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ലീഗിന് നേതൃത്വം നൽകുന്നത്.

*ജോയിന്റ് കൺവീനർമാർ: റിഷാഫ്, ടിന്റു, ഷാഫി അഞ്ചങ്ങാടി, സലിം ചെറുപൊയിൽ, ഷമീർ ഹുസൈൻ, നിജിത്, സുധി, അക്ഷയ്, ശ്യാം ചന്ദ്രഭാനു.

*എക്സിക്യൂട്ടീവ് അംഗങ്ങൾ: ബിന്ധ്യ, ജോൺ കെ ബേബി, ബിജു സേതുമാധവൻ, സുമേഷ്, ഗോകുൽ, മനു, ലാൽ രാജൻ.

ഉദ്ഘാടന ചടങ്ങിൽ വെച്ച് ബ്രാൻഡ് അംബാസിഡർ ശ്രീശാന്തിനെ അക്കാഫ് പ്രത്യേകമായി ആദരിച്ചു.

അതോടൊപ്പം, യു.എ.ഇ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം കിസിയ മറിയം സബിന് കായിക മേഖലയിലെ മികച്ച പ്രകടനം മുൻനിർത്തി അക്കാഫിൻറെ പ്രത്യേക ഉപഹാരം കൈമാറി ആദരം നൽകി.

അക്കാഫ് പ്രസിഡന്റ് ചാൾസ് പോളിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം ആശംസിച്ചു.

 അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, വിഷൻ ക്രിക്കറ്റ് സെന്റർ എം.ഡി മനീഷ് കെ. ജെത്വാനി എന്നിവർ പ്രസംഗിച്ചു.

യു.എ.ഇ വനിതാ ക്രിക്കറ്റ് താരം കിസിയ മറിയം സബിൻ ചടങ്ങിനെ അഭിസംബോധന ചെയ്തു. ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, വനിതാ വിഭാഗം ചെയർപേഴ്‌സൺ റാണി സുധീർ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി.

സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി അക്കാഫ് ഭാരവാഹികളും വനിതാ വിഭാഗവും രംഗത്തുണ്ട്:

 * രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ (ജോയിന്റ് സെക്രട്ടറിമാർ), ഫിറോസ് അബ്ദുല്ല (ജോയിന്റ് ട്രഷറർ), വി.സി. മനോജ് (കൾച്ചറൽ കോർഡിനേറ്റർ), സനീഷ് (സ്പോൺസർഷിപ്പ് കൺവീനർ).

 * വനിതാ വിഭാഗം (Ladies Wing): റാണി സുധീർ (ചെയർപേഴ്‌സൺ), വിദ്യ പുതുശ്ശേരി (പ്രസിഡന്റ്), ശ്രീജ സുരേഷ് (വൈസ് പ്രസിഡൻറ് ), രശ്മി ഐസക് (ജനറൽ സെക്രട്ടറി), മുന ഉല്ലാസ് (ജോയിന്റ് സെക്രട്ടറി).

ജനുവരി 11 മുതൽ ഫെബ്രുവരി 15 വരെ നീളുന്ന ലീഗിൽ ദിവസവും രാത്രി 8:30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.കേരളത്തിലെ പ്രമുഖ കോളേജ് ടീം അംഗങ്ങൾക്ക് പുറമെ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം അലുംനി അംഗങ്ങളും അവരുടെ സുഹൃത്തുക്കളും അടക്കം ആയിരങ്ങളാണ് ഉൽഘാടന പരിപാടികൾക്കും ആദ്യ മത്സരങ്ങൾ വീക്ഷിക്കുവാനും വേണ്ടി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

അക്കാഫ് പ്രൊഫഷണൽ ലീഗ് സീസൺ-5 (APL-5)  

പ്രാഥമിക ലീഗ് മത്സരഫലങ്ങൾ

ലീഗ്-1

വർക്കല സി.എച്ച്.എം.എം. കോളേജ് 186/8 (100 പന്ത്)  

തൃശൂർ സെന്റ് അലോഷ്യസ് കോളേജ് 150/8 (100 പന്ത്)  

സി.എച്ച്.എം.എം. വർക്കല 36 റൺസിന് വിജയിച്ചു

മത്സരത്തിലെ മികച്ച കളിക്കാരൻ: ജിഷ്ണു സുനിൽ കുമാർ

ലീഗ്-2

AASK-ALWAN 133/10 (93 പന്ത്)  

ടി.കെ.എം.എം. നങ്ങ്യാർകുളങ്ങര 138/3 (100 പന്ത്)  

ടി.കെ.എം.എം. 7 വിക്കറ്റിന് വിജയിച്ചു  

മത്സരത്തിലെ മികച്ച കളിക്കാരൻ: ഫർസീൻ CSS

ലീഗ്-3  

കാസർഗോഡ് ഗവ. കോളേജ് 206/6 (100 പന്ത്)  

SBCE 149/9 (100 പന്ത്)  

ഗവ. കോളേജ് കാസർഗോഡ് 57 റൺസിന് വിജയം നേടി  

മത്സരത്തിലെ മികച്ച കളിക്കാരൻ: റിയാസ് മുഹമ്മദ്

ലീഗ്-4  

CUSAT 176/6 (100 പന്ത്)  

XIAN കോളേജ് ചെങ്ങന്നൂർ 146/8 (100 പന്ത്)  

CUSAT 30 റൺസിന് വിജയിച്ചു  

മത്സരത്തിലെ മികച്ച കളിക്കാരൻ: റോണക് പനോളി.

Advertisment