വൈറസ് സിനിമയുടെ പ്രൊമോഷണല്‍ വീഡിയോ; സ്‌പ്രെഡ് ലവ്

ഫിലിം ഡസ്ക്
Sunday, June 2, 2019

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന “വൈറസ്’എന്ന സിനിമയുടെ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങി.

സ്‌പ്രെഡ് ലവ് എന്ന വീഡിയോ സോങ്ങാണ് വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിൽ പുറത്തിറങ്ങിയിരിക്കുന്നത്. സ്പ്രെഡ് ലവ്, ലൈക്ക് ഏ വൈറസ് എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ഗാനത്തിൽ മലയാളവും കടന്നുവരുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതം നിർവഹിച്ച ഗാനം ഹര്‍ഷാദ് അലിയാണ് സംവിധാനം ചെയ്തത്. ഷെല്‍ട്ടണ്‍ പിനെയ്‌റോയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഗാനത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. അജയ് മേനോന്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വൈറസ് സിനിമയിലെ അഭിനേതാവായ ടൊവീനോ തോമസാണ് ഫെയ്സ്ബുക്കിലൂടെ പ്രൊമോഷൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ജൂൺ ഏഴിനാണ് വൈറസ് സിനിമയുടെ റിലീസ്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയ മലയാളിലെ പ്രമുഖ താരനിരയാണ് വൈറസിൽ അണിനിരന്നിരിക്കുന്നത്. ഒപിഎം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് അബു തന്നെയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്.

×