New Update
Advertisment
കരിമ്പ: മേഖലയില്‍ കാലിതീറ്റക്ക് ക്ഷാമം നേരിടുമ്പോൾ ആദായ വിലയിൽ എല്ലാം ലഭ്യമാക്കിയിരിക്കുകയാണ് എസ്ആർ ഏജൻസീസ്. കല്ലടിക്കോട് മാപ്പിള സ്‌കൂൾ അക്ഷയ സെന്ററിനു സമീപത്തെ എസ്ആർ ഏജൻസീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ നിർവഹിച്ചു.
പ്രമുഖ ബ്രാന്റുകളുടെ കാലിത്തീറ്റ, കോഴിത്തീറ്റ, ആട് തീറ്റ, പരുത്തി, പിണ്ണാക്ക് മുതലായവ എല്ലാം ഈ കേന്ദ്രത്തിൽ നിന്നും കർഷകർക്ക് വാങ്ങാൻ കഴിയും. ഉത്പാദനക്ഷമത നിലനിര്‍ത്താനായി പോഷകമൂല്യമേറിയ കാലിത്തീറ്റ നല്‍കണം.
എസ് ആർ ഏജൻസീസ് ഉദ്ഘാടന വേളയിലെ ആദ്യ വില്പന ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോസഫ് തോമസ് നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ജയലക്ഷ്മി,മണികണ്ഠൻ,റിട്ടയേർഡ് ഡി വൈ എസ് പി എം.കെ.പുഷ്ക്കരൻ ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു