ഫിലിം ഡസ്ക്
Updated On
New Update
ചലച്ചിത്രതാരം ശീദേവിയുടെ മരണം കൊലപാതകമാണെന്ന് ഡി. ജി. പി ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശത്തെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂര്‍ അപലപിച്ചു.
Advertisment
2018ല്‍ ദുബായിലെ ഹോട്ടല്‍ റൂമിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെയാണ് സംഭവം നടന്നത്.
അത്തരം മണ്ടന്‍ കഥകളോട് പ്രതികരിക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്നും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ബോണി കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരം മണ്ടന്‍ കഥകള്‍ അടിസ്ഥാനപരമായി ആരുടെയെങ്കിലും ഭാവനയില്‍ നിന്ന് ഉരുത്തിരിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീദേവിയുടെ മരണം ആകസ്മികമായ മുങ്ങിമരണമല്ലെന്ന് തന്റെ സുഹൃത്തു കൂടിയായ ഫോറന്‍സിക്ക് വിദഗ്ധന്‍ കരുതുന്നുവെന്നാണ് സമീപകാലത്ത് ഋഷിരാജ് സിംഗ് പത്രത്തില്‍ കുറിച്ചത്.