നടി ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തു....സാരി ലേലം ചെയ്തത് 1.30 ലക്ഷം രൂപയ്ക്ക്...ലേല തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോണി കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

നടി ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തു. 40000 രൂപയില്‍ ആരംഭിച്ച ലേലം 1.30 ലക്ഷം രൂപയ്ക്കാണ് ഉറപ്പിച്ചത്. ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ഭര്‍ത്താവ് ബോണി കപൂറാണ് സാരി ലേലത്തിന് വച്ചത്.

Advertisment

publive-image

മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള ശ്രീദേവിയുടെ 'കോട്ട' സാരികളിലൊന്നാണ് ലേലം ചെയ്തത്. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോ​ഗിക്കാനാണ് ബോണി കപൂറിന്റേയും കുടുംബത്തിന്റേയും തീരുമാനം.

ഇതേതുടര്‍ന്ന് സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് ബോണി കപൂര്‍ ലേലത്തുക നല്‍കി.

Advertisment