പെരിന്തൽമണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു

New Update

publive-image

Advertisment

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ് കളക്ടറാകുന്നത്.

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ്‌-കമല ദമ്പതികളുടെ മകളാണ്.

palakkad news
Advertisment