/sathyam/media/post_attachments/j3UF6igB6dWW2RjGUqxP.jpg)
ശ്രീലങ്ക: "തേങ്ങയ്ക്ക് വില കൂടുകയാണ്, ഉൽപ്പാദനം വർദ്ധിക്കുന്നില്ല, ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ മുന്തിയ ഇനം തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കാൻ സർക്കാർ സഹായം ലഭിക്കും. നാളികേരത്തിനുള്ള ഡിമാൻഡ് ലോകമാകെ വർദ്ധിക്കുകയാണ്. 70 കോടിയോളം നാളീകേരം കയറ്റുമതിക്കായി കൂടുതൽ നാം ഉൽപ്പാദിപ്പി ക്കേണ്ടതുണ്ട് "
ശ്രീലങ്കയിലെ കൃഷിമന്ത്രി അരുണിക ഫെർണാഡോ ആണ് ഇക്കഴിഞ്ഞ ദിവസം തെങ്ങിൻമുകളിൽ കയറിയിരുന്ന് ഈ പത്രസമ്മേളനം നടത്തിയത്. കൂടുതൽ ജനശ്രദ്ധയും കർഷകരിൽ ബോധവൽക്കരണവും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
/sathyam/media/post_attachments/hf8Gmz4kNhffJCTYHg9Z.jpg)
ശ്രീലങ്കയ്‌ക്ക് വിദേശനാണ്യം നേടിത്തരുന്ന നാളികേരം, റബ്ബർ, പാം എന്നിവയുടെ ഉൽപ്പാദനം ഇരട്ടിയാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് ഇതിനുപിന്നിൽ.
'ധനകൊട്ടുവ' യിലെ സ്വന്തം സ്ഥലത്തെ തെങ്ങിൽ, തദ്ദേശവാസിയായ ഒരു വ്യക്തി വികസിപ്പിച്ചെടുത്ത യന്ത്രം വഴിയാണ് മന്ത്രി തെങ്ങിൽക്കയറിയതും തേങ്ങയിട്ടതും. അതിനുശേഷം തെങ്ങിൽ ഇരുന്നുതന്നെയാണ് പത്രസമ്മേളനം നടത്തിയത്.
പുതിയ യന്ത്രത്തിൻ്റെ ടെസ്റ്റിങ് കൂടിയാണ് മന്ത്രി നിർവഹിച്ചത്. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങൊന്നിന് 100 രൂപ കൂലി നൽകുമെന്നും മന്ത്രി ഈയവസരത്തിൽ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us