ചരിത്രമായൊരു ഫേസ്‌ബുക്ക് ലൈവ് മൂന്നു മണിക്കൂർ തുടർച്ചയായി ലൈവിൽ പാട്ട് പാടി ശ്രേയ എടപ്പാൾ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Saturday, May 30, 2020

ഈ കൊറോണക്കാലത്ത് ഫേസ്‌ബുക്ക് ലൈവുകളിലൂടെ വൈറൽ തരാമാവുകയാണ് ശ്രേയ എടപ്പാൾ, വിവിധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന ഫേസ്‌ബുക്ക് ലൈവുകളിൽ ശ്രേയ പാടുന്ന പാട്ടുകൾക്ക് കാഴ്ചക്കാരായി ഓണലൈനിൽ പതിനായിരങ്ങളാണ് എത്തുന്നത്. ആവശ്യപ്പെടുന്ന പാട്ടുകളെല്ലാം ശ്രേയ പാടി കൊടുക്കാറുണ്ട് അതുവഴി പ്രേക്ഷക പ്രീതിയും പിടിച്ചു പറ്റി.

കഴിഞ്ഞ ദിവസം പുന്നയൂർ വിക്ടറി കലാ കായിക വേദി നടത്തിയ ഫേസ്‌ബുക്ക് ലൈവിൽ പ്രേഷകരുടെ ആവശ്യപ്രകാരം മൂന്നു മണിക്കൂറോളമാണ് ശ്രേയ പാടിയത്.പാടുന്നത് ശ്രേയയാണെങ്കിൽ കേൾക്കാനായി എത്തുന്ന സ്ഥിരം ആരാധകരുമുണ്ട്.തൃശൂർ ,മലപ്പുറം , കോഴിക്കോട് ജില്ലകളിൽ സ്റ്റേജ് ഷോകളിലും ഗാനമേളകളിലുമെല്ലാം നിറ സാന്നിദ്ധ്യമാണ് ശ്രേയ.

കൈതപ്രം വിശ്വനാഥന്റെ സ്വദി കലാ കേന്ദ്രത്തിൽ പത്ത് വർഷതത്തെ പഠനം പൂർത്തിയാക്കി, നിലവിൽ ചെമ്പൈ മ്യൂസിക് കോളേജിലെ മൂന്നാം വർഷ വിദ്യാത്ഥിനിയാണ്.

×