അമിത മദ്യപാനം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കി … ഒടുവില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നുവെന്ന് ശ്രുതി കമല്‍ഹാസന്‍

ഫിലിം ഡസ്ക്
Sunday, October 13, 2019

സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണമായത് അമിത മദ്യപാനമെന്ന് വെളിപ്പെടുത്തലുമായി നടി ശ്രുതി കമല്‍ഹാസന്‍.മദ്യപാന ശീലം തനിക്ക് അപകടകരമായി മാറിയെന്നും അവര്‍ പറയുന്നു.

ഫീറ്റ് അപ്പ് വിത്ത ദ സ്റ്റാര്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതിന്‍റെ കാരണം ശ്രുതി വെളിപ്പെടുത്തിയത്. മദ്യപാനം ശീലം അമിതമായപ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദ്യപാനം ഉപേക്ഷിച്ചുവെന്ന് ശ്രുതി പറയുന്നു. പിന്നീട് ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തു. സിനിമയിലേക്ക് തിരിച്ചുവരും- ശ്രുതി പറഞ്ഞു.

×