തമിഴ്‌നാട് എസ്എസ്‌ഐയെ വെടിവച്ചുകൊന്ന സംഭവം എന്‍.ഐ.എ അന്വേഷിക്കും

New Update

ചെന്നൈ: കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്.എസ്.ഐയെ വെടിവച്ചുകൊന്ന കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.

Advertisment

publive-image

സ്‌പെഷല്‍ എസ്.ഐ ആയിരുന്ന വില്‍സന്റെ കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് ഭീകര ബന്ധം ഉണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എന്‍.ഐ.എയ്ക്ക് ശുപാര്‍ശ ചെയ്തത്. കേസിലെ പ്രതികളായ ഷെയ്ഖ് ദാവൂദ്, വെടിയുതിര്‍ത്ത മുഹമ്മദ് ഷമീം, തൗഫീക് എന്നിവരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.

കളിയിക്കാവിള മുസ്ലിം പള്ളിക്ക് സമീപത്തെ ചെക്‌പോസ്റ്റില്‍ രാത്രി ഡ്യൂട്ടിക്കിടെയാണ് വില്‍സണെ വെടിവച്ചും വെട്ടിയും പ്രതികള്‍ കൊലപ്പെടുത്തിയത്.

ssi tamilnadu murder
Advertisment