ഇന്ത്യൻ നാഷണൽ കോൺഗ്രസ് എസ്എസ്എൽസി, പ്ലസ് ടു മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു

New Update

publive-image

വണ്ടൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ് വണ്ടൂർ പഞ്ചായത്ത് 19 വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാര്‍ഥികളെയും ആദരിച്ചു.

Advertisment

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി കുഞ്ഞി മുഹമ്മദ്, വണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. റുബീന ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ, ഒഐസിസി ജിദ്ദ പ്രസിഡണ്ട് കെ ടി എ മുനീർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി. രായിൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി പി സഫീർ എന്ന കുട്ടിമാൻ, കെ എസ് യു മണ്ഡലം പ്രസിഡൻ്റ് കെ റിദ് വാൻ, മഹിള കോൺഗ്രസ്സ് മണ്ഡലം ട്രഷറർ അസീന കോക്കാടൻ തുടങ്ങിയവർ മെമെന്റോകൾ സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച്‌ കോട്ടപ്പാറ, കോക്കാടൻ കുന്നു, ടി ബി കുന്നു, ചന്തക്കുന്നു എന്നിവിടങ്ങളിലായിരുന്നു മെറിറ്റ് മീറ്റ് സംഘടിപ്പിച്ചത്.

publive-image

വാർഡിൽ താമസക്കാരായ മുഴുവൻ എ പ്ലസ് വിജയികൾക്കും മൊമെന്റോ നൽകി ആദരിക്കുന്ന ചടങ്ങിന് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് പി. മനോഹരൻ, എം. ഉബൈദുള്ള, ഫൈസൽ കാരുവാടൻ, കെ കെ. ഫാരിസ്, സാഹുൽ കോക്കാടൻ, പി. അസ്ക്കർ, കെ ടി. ചെറിയാപ്പു, വി. സാദിഖ്, എം റഷീദ്, കെ പി കൃഷ്ണൻ, എം ഷിബു , കെ പി. സച്ചു, വി. ജാസിൽ, ഇ.പി. സജിം, ഇ പി സഹബാസ് തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി. വണ്ടൂർ ഗേൾസ്, ബോയ്സ്, അൽ ഫുർഖാൻ എന്നി വിദ്യാലായങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ 25 പേരാണ് അവാർഡ് ഏറ്റുവാങ്ങിയത്.

indian national congress
Advertisment