ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡൽഹി: വികാസ്‌പുരി സെയ്‌ന്റ് എഫ്രേം സീറോ മലബാർ പള്ളിയിൽ വിശുദ്ധ എഫ്രേമിന്റെ തിരുനാള്‍ കൊടിയേറി . വൈകിട്ട് 7.30 ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂലേച്ചാലിൽ കൊടിയേറ്റി.
തുടർന്ന് ദിവ്യബലിക്കും നൊവേനക്കും ഫാ. ജോണ്‍ പോള്‍ വിസി മുഖ്യകാർമ്മികത്വം വഹിച്ചു. രണ്ടിന് വൈകിട്ട് അഞ്ചിന് ദിവ്യബലി, നൊവേന, ലദീഞ്ഞു, ഫാ. ഫ്രാൻസിസ് കർത്താനം കാർമ്മികത്വം വഹിക്കും.
ഫാ. ഫ്രാൻസിസ് കർത്താനം മുഖ്യാതിഥിയും മഹേന്ദർ യാദവ് എം എൽ എ വിശിഷ്ടാതിഥിയുമായിരിക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്ന്. മൂന്നിന് രാവിലെ 9.30 ന് തിരുനാൾ പാട്ടുകുർബ്ബാന.
ഫാ. ജോൺസൺ കരിങ്ങൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, നാലിന് മരിച്ചവരുടെ ഓർമ്മദിനം, രാത്രി ഏഴിന് ദിവ്യബലി, ഒപ്പീസ്.