ഷിജി ചീരംവേലില്‍
Updated On
New Update
വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ എല്ലാവർഷവും നടത്തിവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ(VBS) ഈ വർഷവും സെന്റ് മേരീസ് സണ്ടെസ്കൂളിന്റെ നേതൃത്വത്തിൽ 2020 ആഗസ്റ്റ് 6, 7, 8 തിയതികളിലായി 4 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായി ഓൺലൈനായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
Advertisment
/sathyam/media/post_attachments/MiAC1GnvQ4uvmkOCVKCR.jpg)
ദൈവവചനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷൻസോങ്ങുകളിലൂടെയും മറ്റും നൽകുക എന്നതാണു ഈ ഉദ്യമത്തിന്റെ ലഷ്യം.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us