അഴുക്കുചാൽ നവീകരണം പൂർത്തി ആയിട്ടും സ്റ്റാൻഡിലേക്കുള്ള വഴി തുറക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്സ് സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ ധർണ്ണ നടത്തി

ജോസ് ചാലക്കൽ
Saturday, July 11, 2020

പാലക്കാട് : വ്യാപാരി വ്യവസായി കോൺഗ്രസ്സ് സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ ധർണ്ണ നടത്തി
സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ അമൃത പദ്ധതിയുടെ ഭാഗമായുള്ള അഴുക്കുചാൽ നവീകരണം പൂർത്തി ആയിട്ടും സ്റ്റാൻഡിലേക്കുള്ള വഴി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ ധർണ്ണ നടത്തി നഗരസഭ പ്രതിപക്ഷ നേതാവ് കെ. ഭവദാസ് ഉദ്ഘാടനം ചെയ്തു.

അമൃത പദ്ധതിയുടെ പേരിൽ കമ്മീഷൻ വാങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നഗര ഭരണാധികാരികളാണ് നഗരസഭ ഭരിക്കുന്നത് കോവിഡ് കാലഘട്ടത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ കുറവായിട്ടും സ്റ്റേഡിയം സ്റ്റാൻഡിനുള്ളിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കാനാണ് നഗരസഭ ശ്രമിക്കുന്നത് എന്ന് ഭവദാസ് പറഞ്ഞു .

വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടിയ സമയത്തെ മൂന്ന് മാസത്തെ വാടക നഗരസഭ ഒഴിവാക്കണമെന്നും വ്യാപാരികൾക്ക് വേണ്ടി കെ. ഭവദാസ് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ചു ,ബ്ലോക്ക് സെക്രട്ടറി കെ.എൻ.സഹീർ, ഷാഹുൽ ഹമീദ്, ഇബ്രാഹിം, അഷറഫ്, ഹക്കിം വിഷ്ണു, എന്നിവർ പ്രസംഗിച്ചു

×