സയൻസിതര വിഷയങ്ങൾ പഠിച്ചവർക്കും ഇത്തവണ സ്റ്റാഫ് നഴ്സ് പി.എസ്.സി എഴുതുവാൻ അവസരം ഒരുക്കണമെന്ന് കോടതി ഉത്തരവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 26, 2020

ഡല്‍ഹി : സയൻസിതര വിഷയങ്ങൾ പഠിച്ചവർക്കും ഇത്തവണ സ്റ്റാഫ് നഴ്സ് പി.എസ്.സി എഴുതുവാൻ കോടതിയുടെ നിർണ്ണായക ഓർഡർ പുറത്തിറങ്ങി. ( OA (E) 172/2020 )

ഒരു മാസത്തിനുള്ളിൽ സയൻസിതര വിഷയങ്ങൾ പഠിച്ചവർക്കു കൂടി പി.എസ്.സി എഴുതുവാൻ അവസരം ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

ഇരുപതിനായിരത്തോളം നഴ്സുമാർക്ക് ഇത് മൂലം പരീക്ഷക്ക് അപേക്ഷിക്കുവാൻ സാധിക്കും. നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ നിയമ പോരാട്ടത്തിന്‍റെ വിജയംകൂടിയാണിത്.

×