അകാരണമായി ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിര പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, August 10, 2020

കുവൈറ്റ് സിറ്റി: രാജ്യത്തിനകത്തും പുറത്തമുള്ള സര്‍വകലാശാല ജീവനക്കാരുടെ പട്ടിക നല്‍കാന്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. ഫായിദ് അല്‍ ദഫിരി വിവിധ ഫാക്കല്‍റ്റി ഡീനുകളോട് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍ തിരിച്ചെത്താത്തതിന്റെ കാരണം അറിയിക്കണമെന്നും ഡീനുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രൊഫസര്‍മാര്‍ രാജ്യത്തിനുള്ളില്‍ വേണമെന്നുള്ളത് നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാതെ വിദേശത്ത് തുടരുന്ന ജീവനക്കാരെ സംബന്ധിച്ച് ഒരു പ്രത്യേക കമ്മിറ്റി അന്വേഷിക്കുമെന്നും അകാരണമായി ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെ പിരിച്ചുവിടുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

×