സ്റ്റാര്‍സ് ഓഫ് പഴയന്നൂരിന്റെ 'സ്റ്റാര്‍ ഡാന്‍സര്‍' വര്‍ണ്ണാഭമായി

author-image
മൊയ്തീന്‍ പുത്തന്‍ചിറ
Updated On
New Update

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ നിവാസി ഖാലിദ് ടാലിസണ്‍ രക്ഷാധികാരിയായി, തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ആരംഭിച്ച 'സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍' എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ നടത്തിയ തങ്ങളുടെ ആദ്യ ഓണ്‍ലൈന്‍ മത്സരമായ 'സ്റ്റാര്‍ ഡാന്‍സര്‍' ഓണ്‍ലൈന്‍ നൃത്ത മത്സരം വര്‍ണ്ണാഭമായി.

Advertisment

publive-image

അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രഗത്ഭരായ നാല് പ്രശസ്ത നര്‍ത്തകിമാരെ വിധികര്‍ത്താക്കളാക്കിയും, ഗ്രൂപ്പ് അംഗങ്ങളുടെ ലൈക്കുകള്‍ വോട്ടുകളായി പരിഗണിച്ചും, ടെലിവിഷന്‍ ചാനലുകളോട് കിടപിടിക്കത്തക്ക രീതിയില്‍ മത്സരം നടത്തിയാണ് വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്.

publive-image

ആയിരക്കണക്കിന് ഗ്രൂപ്പുകളുള്ള കേരളത്തില്‍, വളരെ വ്യത്യസ്തമായാണ് സ്റ്റാര്‍സ് ഓഫ് പഴയന്നൂരിന്റെ പ്രവര്‍ത്തന ശൈലി. കലാപ്രതിഭകളെ വളര്‍ത്തിയെടുക്കാനും, വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കുവാനും, വീട്ടുവളപ്പില്‍ കൃഷി എന്ന ആശയം വളര്‍ത്തിയെടുക്കാനുമാണ് സ്റ്റാര്‍സ് ഓഫ് പഴയന്നൂരിന്റെ പ്രഥമ പരിഗണന. രണ്ടു മാസത്തെ ചുരുങ്ങിയ കാല പ്രവര്‍ത്തനം കൊണ്ട് ലോകമെമ്പാടുമുള്ള പഴയന്നൂര്‍ നിവാസികളുടെ നെഞ്ചിടിപ്പായി മാറിയിരിക്കുകയാണ് ഈ കൂട്ടായ്മ.

publive-image

കരുണന്‍ പ്രസന്ന, പ്രവാസികളായ ഖാലിദ് ടാലിസണ്‍, കൃഷ്ണകുമാര്‍, ഗിരീഷ് എന്നിവരാണ് ഈ കോവിഡ് കാലത്തെ വിരസതകളില്‍ നിന്നും നാട്ടുകാര്‍ക്ക് പുതു ഉന്മേഷം നല്‍കാന്‍ ഓണ്‍ലൈനായി പ്രോഗ്രാമുകള്‍ നടത്തി ഗ്രൂപ്പിനെ നയിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും, തിരുവാതിര കളിയും ഓണ്‍ലൈനായി നടത്തി വിജയികള്‍ക്കുള്ള സമ്മാനവും വേദിയില്‍ വെച്ചുതന്നെ നല്‍കി.

publive-image

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സം‌വിധായകന്‍ വിനോദ് മങ്കരയും, പ്രശസ്ത നര്‍ത്തകിയും നടിയുമായ രചന നാരായണന്‍‌കുട്ടിയും വിജയികള്‍ക്ക് പുരസ്ക്കാരങ്ങളും ക്യാഷ് അവാര്‍ഡും നല്‍കി തങ്ങളുടെ ആശംസകള്‍ നേര്‍ന്നുകൊണ്ട് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

publive-image

സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍ ഗ്രൂപ്പ് അംഗം ആഭിഷ രതീഷ് അവതാരകയായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന്‍, വൈസ് പ്രസിഡന്റ് ശ്രീജയന്‍, മുന്‍ പ്രസിഡന്റ് പി.കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിന്‍ കരുണന്‍ നന്ദി രേഖപ്പെടുത്തി.

publive-image

stardancer
Advertisment