റിയാദ് : നെയ്യാറ്റിൻകര താലൂക് പ്രവാസി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുനരധിവാസ സംരംഭത്തിന് തുടക്കം കുറിച്ചു. കേരളത്തിലെ പ്രവാസി സുഹൃത്തുക്കളെ സഹകരിപ്പിച്ചു തുടങ്ങുന്ന എസ്‌കോട്രേഡ് എന്ന പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനവും വെബ് സൈറ്റ് ഉൽഘാടനവും പ്രമുഖ മലയാളി വ്യവസായിയും റിയാദ് വിലാസ് എം ഡിയുമായ ഡോക്ടർ സൂരജ് പാണയിൽ നിർവഹിച്ചു.
റിയാദിലെ അപ്പോളോ ടിമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ ആർക്കിടെക്ട് അനിൽ അളകാപുരി, എഞ്ചിനീയർ ഫർഖാൻ, ജയൻ കൊടുങ്ങല്ലൂർ, ഉബൈദ് എടവണ്ണ,ഷക്കീബ് കൊളക്കാടൻ, നജീം കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, അഡ്വ. എൽ. കെ .അജിത്, പ്രഭാകരൻ നായർ (സ്കൈ പാർക്ക്) എന്നിവർ സംസാരിച്ചിച്ചു.
ശ്രീധരൻ നായർ, സി .എം സുരേഷ് ലാൽ, അനിൽ മഞ്ചവിളാകം, അനിൽ അരങ്ങമുഗൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജീവ കാരുണ്യ-പുനരധിവാസ പ്രവർത്ത ങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നെയ്യാറ്റിൻകര താലൂക് പ്രവാസി വെൽഫെയർ അസോസിയേഷന്റെ രണ്ടാമത്തെ സംരംഭമാണ് എസ്‌കോട്രേഡ്, അസോസിയേഷന്റെ ആദ്യ സംരംഭമായ പ്രവാസി വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്നു.