/sathyam/media/post_attachments/nOOnXVBVwMT3SGyW4zCA.jpg)
ഷൊർണൂർ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) ഷൊറണൂർ മേഖലാ വനിതാ സബ് കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടനയുടെ എട്ടാമത് ജനറൽ കൗൺസിലിന് ശേഷം നടക്കുന്ന പുനഃ:സംഘടന യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത്തിലും രാജ്യ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ട് വരുന്ന പൊതുമേഖലാ ബാങ്കുകളെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പോലും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
ദേശീയ തലത്തിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ അനിശ്ചിത കാല പ്രക്ഷോഭ പരിപാടികൾ ആഹ്വനം ചെയ്‌തിട്ടുണ്ട്.
തൃശൂർ മൊഡ്യൂൾ ഓർഗനൈസിംഗ് സെക്രട്ടറി പി.അനു അദ്ധ്യക്ഷത വഹിച്ചു. തൃശൂർ മൊഡ്യൂൾ ഡെപ്യുട്ടി ജനറൽ സെക്രട്ടറി പി.എം ശ്രീവത്സൻ, ഷൊറണൂർ മേഖല അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പി.മഹേഷ്, റീജിയണൽ സെക്രട്ടറി കെ.എസ് വിജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്ഥലം മാറി പോവുന്ന നിലവിലെ സബ് കമ്മിറ്റി കൺവീനർ ജി.ആർ.ചിത്രയ്ക്ക് യാത്രയയപ്പ് നൽകി. 10 അംഗ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ചെയർപേഴ്സൺ: പി.എൻ.നീതു(എസ് ബി ഐ കല്ലടിക്കോട് ശാഖ)
കൺവീനർ:എ.രമ്യ (എസ് ബി ഐ ആലത്തൂർ ശാഖ).
അംഗങ്ങൾ :പി.പ്രീത (എസ് ബി ഐ എരിമയൂർ ശാഖ),
സുജ സ്വാമിനാഥൻ (എസ് ബി ഐ ആലത്തൂർ മെയിൻ റോഡ് ശാഖ),
രമ്യ പ്രഭാകരൻ (എസ് ബി ഐ പാതിരിപ്പാല ശാഖ),
രമ്യ കൃഷ്ണൻ (എസ് ബി ഐ ഒറ്റപ്പാലം ശാഖ),
പി.യു.അഞ്ജലി (എസ് ബി.ഐ റാസ്കമേക്ക് ഒറ്റപ്പാലം),
ഇ.സി.ദീപ്തി (എസ് ബി ഐ കോടതിപ്പടി ശാഖ മണ്ണാർക്കാട്),
സി.സിനി (എസ് ബി ഐ ചാലിശ്ശേരി ശാഖ),
ജിലു ജോൺ (എസ്. ബി.ഐ.ഷൊറണൂർ ടൗൺ ശാഖ).
യോഗത്തിൽ രമ്യ കൃഷ്ണൻ സ്വാഗതവും, പി എൻ നീതു നന്ദിയും പറഞ്ഞു. ഗൂഗിൾ മീറ്റ് മുഖാന്തിരമാണ് യോഗം സംഘടിപ്പിച്ചത്. പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് , ആലത്തൂർ, അട്ടപ്പാടി തുടങ്ങിയ താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഷൊറണൂർ മേഖല.