Advertisment

രാജസ്ഥാനിൽ അണിയറ നീക്കങ്ങൾ സജീവം: പുലർച്ചെ മൂന്നു മണിവരെ വസുന്ധര രാജെയുടെ ക്യാമ്പിൽ യോഗം

New Update
congress

ഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസും ബിജെപിയും. വോട്ടെണ്ണലിനു മുന്‍പ് പുറത്തുവന്ന തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിലൊക്കെ ഇരു പാര്‍ട്ടികളും തമ്മില്‍ കടുത്ത പോരാട്ടമാണ് കാണിക്കുന്നത്. 

Advertisment

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തുടനീളം അതിന്റെ പ്രതീതി ദൃശ്യമാണ്. ഇന്ന് പുറത്തു വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മത്സര രംഗത്തുള്ള വിമതരെയും ചെറുപാര്‍ട്ടികളെയും ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും വലിയ രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. 

ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ ക്യാമ്പില്‍ ശനിയാഴ്ച രാത്രി വൈകിയും തിരക്കേറിയ യോഗങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ മൂന്നുവരെ യോഗങ്ങള്‍ തുടര്‍ന്നിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളും വസുന്ധരയുമായി അടുപ്പമുള്ള ബിജെപി പ്രവര്‍ത്തകരും രാവിലെ എട്ട് മണിക്ക് തന്നെ വസുന്ധര രാജയുടെ വീട്ടില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 

അതേസമയം, ബിജെപിയുടെ ഉന്നത നേതാക്കള്‍ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി തലവന്‍ ഹനുമാന്‍ ബേനിവാളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.  നേരത്തെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ലോക്താന്ത്രിക് പാര്‍ട്ടി.

കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 2020ല്‍ ഹനുമാന്‍ ബേനിവാള്‍ സഖ്യം വിട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ ആര്‍എല്‍പി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.

Advertisment