Advertisment

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് പ്രധാനമന്ത്രി പിന്മാറി; മിസോറാമിൽ അമിത് ഷാ എത്തുമെന്ന് നേതാക്കൾ

New Update
modi g 20

ഐസ്വാള്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മിസോറാമില്‍ പരിപാടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്മാറി. ബിജെപി ക്യാമ്പെയിന്റെ ഭാഗമായി മിസോറാമിലെ മാമിത് ജില്ലയില്‍ മോദി എത്തുമെന്നായിരുന്നും മുന്‍പ് അറിയിച്ചിരുന്നത്. ഒക്ടോബര്‍ 30നായിരുന്നു ഇത്. സന്ദര്‍ശനം റദ്ദായെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

Advertisment

മിസോറാമില്‍ നിലവില്‍ ബിജെപി കൂടി ഭാഗമായ എം.എന്‍.എഫ് ആണ് അധികാരത്തിലുള്ളത്. ക്രൈസ്തവര്‍ക്കും കുക്കികള്‍ക്കും എതിരെ വ്യാപക ആക്രമണം മണിപ്പൂരില്‍ നടക്കുന്നതിനാല്‍ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി സോറം തങ്ക അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി തന്നെ റദ്ദായിരിക്കുന്നത്.

അതേസമയം എന്ത് കാരണത്താലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. 40 അംഗ സീറ്റില്‍ 23 ഇടങ്ങളിലാണ് ബിജെപി മത്സരിക്കുക.

നിലവില്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഒരേയൊരു എംഎല്‍എയാണ് ഉള്ളത്. സംസ്ഥാനത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തില്ലെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തുമെന്നാണ് വിവരം.

Advertisment