Advertisment

ഛത്തീസ്ഗഡിൽ അനന്തരവനെ പിന്നിലാക്കി അമ്മാവൻ; ഭൂപേഷ് മുന്നിൽ വിജയ് പിന്നിൽ

New Update
chatNew

ഡല്‍ഹി: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് 48, ബിജെപി 40 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില .

Advertisment

ഛത്തീസ്ഗഡില്‍ ശ്രദ്ധേയമാകുന്നത് പഠാന്‍ മണ്ഡലമാണ്. പഠാനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ എതിരാളി അമ്മാവന്‍ വിജയ് ബാഗേലാണ്. 2003 മുതല്‍ 2018 വരെ തുടര്‍ച്ചയായി 15 വര്‍ഷം ഭരണം ലഭിച്ച ഛത്തീസ്ഗഡ് 2018 ലാണ് ബിജെപിക്ക് കൈവിട്ട് പോകുന്നത്.

ഇക്കുറി വിവിധ തന്ത്രങ്ങളിലൂടെ സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലാണ് ഏതുകൊണ്ടുതന്നെ ബിജെപി. മണ്ഡലം നിലനിര്‍ത്തുകയെന്ന അഭിമാന പോരാട്ടത്തില്‍ കോണ്‍ഗ്രസും.

2008 ല്‍ പഠാന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വ്യക്തിയാണ് വിജയ് ബാഗേല്‍. 59,000 വോട്ടകള്‍ അഥവാ 48% വോട്ടുകള്‍ നേടിയായിരുന്നു വിജയിയുടെ വിജയം. എന്നീല്‍ പിന്നീട് വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തോല്‍വിയാണ് നേരിടേണ്ടി വന്നത്.

 

Advertisment