Advertisment

രാജസ്ഥാനില്‍ പൊരിഞ്ഞ പോര്; മധ്യപ്രദേശില്‍ ലീഡുയര്‍ത്തി ബിജെപി

New Update
ashok gehlot.

ഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം പുറത്തെടുത്ത് കോണ്‍ഗ്രസും ബിജെപിയും. ഭരണത്തുടര്‍ച്ചയെന്ന് അശോക് ഗെലോട്ട് ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ 92 ഇടത്ത് ബിജെപി മുന്നേറുകയാണ്. കോണ്‍ഗ്രസ് 96 ഇടത്തും മറ്റുള്ളവര്‍ ആറിടത്തും മുന്നേറുന്നു.

Advertisment

അഞ്ച് കോടി ഇരുപത്തിയാറ് ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റിനാല്‍പ്പത്തിയഞ്ച് വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. 2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്.

ഗെലോട്ടി (സത്പുര)ന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന്‍ പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോ‍ഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.

മധ്യപ്രദേശില്‍ 125 ഇടത്ത് ബിജെപിയും 89 ഇടത്ത് കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്.ശിവരാജ് സിങ് ചൗഹാന്‍ അജ്ജയ്യനായി തുടരുമെന്ന സൂചനകളാണ് മധ്യപ്രദേശില്‍ നിന്നും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത്.

Advertisment