സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട്: കൂട്ടത്തില്‍ കേരളം ഇല്ല

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കരുതെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കല്യാൺ യോജനയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ്സംസ്ഥാനങ്ങളുടെ ആവശ്യം. ഗുജറാത്ത് മധ്യപ്രദേശ് രാജസ്ഥാൻ അടക്കമുള്ള പത്തോളം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചു.

Advertisment

പദ്ധതി അവസാനിക്കുന്ന സാഹചര്യമുണ്ടായാൽ വലിയ ഭക്ഷ്യധാന്യ വിലവർധനയ്ക്ക് അത് കാരണമാകുമെന്ന് സംസ്ഥാനങ്ങൾ. പദ്ധതി തങ്ങളുടെ സംസ്ഥാനത്ത് എങ്കിലും തുടരാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന് കത്ത് നൽകിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഇല്ല. വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർദ്ധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും.

രാജ്യത്ത് അരി ഉൽപാദനത്തിൽ 12 മില്യൺ ടൺ ഈ സീസണിൽ കുറവ്. രാജ്യത്തെ നാല് മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു.

സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുത്തനെ കുറഞ്ഞു.കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിൽ.

നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള അരിവില വർദ്ധനവിന് കാരണമാകും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാൾ ഉയർന്ന തുകയ്ക്ക്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അരി വിലയിൽ ഉണ്ടായത് 26% ത്തിന്റെ വർദ്ധനവ്.

Advertisment