13 വയസുകാരന്‍ കാര്‍ മോഷ്ടാവിന് 7 വര്‍ഷം തടവ് ശിക്ഷ

New Update

അര്‍ബാന (ഇല്ലിനോയ്): സെന്‍ട്രല്‍ ഇല്ലിനോയ്‌സില്‍ നിന്നുള്ള 13 വയസുകാരന് കാര്‍ മോഷണ കേസില്‍ 7 വര്‍ഷത്തെ ജുവനൈല്‍ ജയില്‍ ശിക്ഷ വിധിച്ചു. ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പതിമൂന്നുകാരന് ശിക്ഷ വിധിച്ചത് നവംബര്‍ 18-നായിരുന്നു. ഒരവസരം കൂടി നല്‍കണമെന്ന പ്രതിയുടെ അപേക്ഷ ചാംപ്യാന്‍ കൗണ്ടി ജഡ്ജി അംഗീകരിച്ചില്ല.

Advertisment

publive-image

ഈവര്‍ഷം ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ അഞ്ച് വാഹനങ്ങളാണ് ഈ കുട്ടി മോഷ്ടിച്ചത്. ആദ്യ വാഹന മോഷണത്തിനുശേഷം ഡൈവേര്‍ഷന്‍ പ്രോഗ്രാമിന്റെ ജുവനൈല്‍ ജസ്റ്റീസ് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും വീണ്ടും മറ്റൊരു മോഷണത്തില്‍ അറസ്റ്റ് ചെയ്തു.

ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ആംഗിള്‍ മോണിറ്റര്‍ ധരിച്ച് ഹോം ഡിറ്റന്‍ഷനില്‍ കഴിയുന്നതിനിടയിലും വീണ്ടും മറ്റൊരു വാഹന കേസില്‍ അറസ്റ്റ് ചെയ്തു. സെപ്റ്റംബറില്‍ രണ്ട് വാഹനം മോഷ്ടിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ജയിലിലടയ്ക്കാതെ വീണ്ടും ഹോം ഡിറ്റന്‍ഷനില്‍ വിടുകയായിരുന്നു. ഈ സമയത്ത് അഞ്ചാമത്തെ വാഹനംകൂടി ഒക്‌ടോബറില്‍ മോഷ്ടിച്ചു.

നന്നാകാന്‍ പല അവസരങ്ങള്‍ നല്‍കിയെങ്കിലും, അവസരം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രൊബേഷന്‍ നല്‍കണമെന്ന് അസി.

പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും, സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുവെങ്കിലും, തെറ്റുകള്‍ക്ക് ശിക്ഷ നല്‍കണമെന്നുംകോടതി വിധിച്ചു.

steel case
Advertisment