വാഷിങ്ടൻ ∙ കൊറോണ വൈറസ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസമെന്ന നിലയിൽ ഫെഡറൽ ഗവൺമെന്റ് നൽകിയ സ്റ്റിമുലസ് ചെക്കുകൾ ലഭിച്ചതിൽ 1.1 മില്യൺ മരിച്ചവരെന്നു ജൂൺ 25 വ്യാഴാഴ്ച ഗവൺമെന്റ് വാച്ച് ഡോഗ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/post_attachments/ceV4RZufkZcj0NwoXth1.jpg)
1.4 ബില്യൺ ഡോളറാണ് ഇതുവഴി ഗവൺമെന്റിനു നഷ്ടമായിരിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് അയയ്ക്കുന്നതിനെ കുറിച്ചു കോൺഗ്രസ് ചർച്ച ചെയ്തപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തറിയുന്നത്.
/sathyam/media/post_attachments/VPBbuZ9ijTBZZ6BlY5Ko.jpg)
ഓരോ നികുതിദായകർക്കും 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും വീതമാണ് ആദ്യ സഹായധനം നൽകിയിരുന്നത്. ഇതോടൊപ്പം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഓരോ ആഴ്ചയിലും അൺ എംപ്ലോയ്മെന്റ് ഇൻഷ്വറൻസായി 600 ഡോളറും ലഭിച്ചിരുന്നു.
മേയ് അവസാനം വരെ 72 % ചെക്കുകളും അയച്ചു കഴിഞ്ഞപ്പോൾ മരിച്ചവരെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വിശദീകരണമുണ്ട്.ഈയാഴ്ച പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്കുകൾ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us