രണ്ടായിരം ഡോളര്‍ സ്റ്റിമുലസ് ചെക്ക്: പ്രതീക്ഷകള്‍ അസ്തമിച്ചു !

New Update

publive-image

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വ്യാപകമായ പാന്‍ഡമിക്കിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും താത്കാലിക ആശ്വാസം നല്‍കുന്നതിന് ട്രംപും ഡമോക്രാറ്റിക് പാര്‍ട്ടിയും തത്വത്തില്‍ യോജിച്ച രണ്ടായിരം ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്ന പ്രതീക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണമായും അസ്തമിച്ചു.

Advertisment

യുഎസ് ഹൗസ് പാസാക്കിയ ബില്‍ യുഎസ് സെനറ്റില്‍ ബുധനാഴ്ച ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍, സെനറ്റ് ഭൂരിപക്ഷകക്ഷിയുടെ (റിപ്പബ്ലിക്കന്‍) നേതാവ് മിച്ച് മെക്കോണല്‍ അനുമതി നല്‍കിയില്ലെന്നു മാത്രമല്ല, വോട്ടെടുപ്പ് വേണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ആവശ്യം തള്ളിക്കളയുകയും ചെയ്തു.

ട്രംപ് ഒപ്പിട്ട സ്റ്റിമുലസ് ചെക്ക് പാക്കേജില്‍ 600 ഡോളര്‍ നല്‍കുന്നതിനുള്ള തീരുമാനമുണ്ടെന്നും, ഇനിയും തുക വര്‍ധിപ്പിക്കുന്നത് അര്‍ഹരായ നിരവധി ആളുകള്‍ക്ക് സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിനും തടസമാകുമെന്നും മെക്കോണല്‍ പറഞ്ഞു.

സ്റ്റിമുലസ് ചെക്ക് പല അമേരിക്കന്‍ കുടുംബങ്ങള്‍ക്കും ആവശ്യമില്ലാത്തതാണെന്നും, യഥാര്‍ഥത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കാര്യം അനുഭാവപൂര്‍വം പിന്നീട് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷാവസാനം നടന്ന യുഎസ് സെനറ്റ് യോഗത്തില്‍ മറ്റു പല വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും അതിനാല്‍ ഇതിനു സമയം ചെലവഴിക്കാനാവില്ലെന്നും മെക്കോണല്‍ കൂട്ടിച്ചേര്‍ത്തു.

us news
Advertisment