എത്ര നടന്നിട്ടും ഓടിയിട്ടും കുറയാത്ത വയർ കുറയ്ക്കാൻ മൂന്ന് വ്യായാമങ്ങള്‍

ഹെല്‍ത്ത് ഡസ്ക്
Sunday, August 18, 2019

എത്ര നടന്നിട്ടും ഓടിയിട്ടും കുറയാത്ത വയര്‍എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടേയും ചിന്ത. എന്നാൽ ഇതിൽ അത്ര വിഷമിക്കേണ്ട കാര്യമില്ല. കാരണം എന്ത് കാര്യവും സാധിക്കണമെന്ന് മനസിൽ തീരുമാനമെടുത്താൻ അത് സാധിക്കും .

അത് തന്നെയാണ് വയർ കുറയ്ക്കുന്ന കാര്യത്തിലും ആവശ്യം.വയറിലെ കൊഴുപ്പ് കുറയ്ക്കാനുളള വ്യായാമങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അത്തരത്തില്‍ മൂന്ന് വ്യായാമങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

ആദ്യത്തേത് സ്‌ക്വാറ്റ്
ദിവസവും 15 തവണ സ്‌ക്വാറ്റ് ചെയ്താല്‍ ചാടിയ വയറെന്ന പ്രശ്‌നം പരിഹരിക്കാം. മസിലുകള്‍ക്ക് ഇത് നല്ലൊരു വ്യായാമമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റുക മാത്രമല്ല കാല്‍ കൈമുട്ട് വേദന എന്നിവ മാറാനും ഏറ്റവും നല്ല വ്യായാമമാണ് ഇത്. സ്‌ക്വാറ്റ് ചെയ്യേണ്ട രീതി ഇപ്രകാരമാണ്..ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകറ്റിവയ്ക്കുക. ശേഷം രണ്ട് കൈകളും നിവര്‍ത്തി മുഖത്തിന് നേരെ പിടിക്കുക. ശേഷം കാല്‍മുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയില്‍) ഇരിക്കുകയും എഴുന്നേല്‍ക്കുകയും വേണം. സ്‌ക്വാറ്റ്ദിവസവും രാവിലെയോ വൈകിട്ടോ ചെയ്യാം.

രണ്ടാമത്തേത് ലഞ്ചസ്

നടുവേദന, കഴുത്ത് വേദന എന്നിവ മാറാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും നല്ല വ്യായാമമാണ് ലഞ്ചസ്. ദിവസവും 15 മിനിറ്റെങ്കിലും ലഞ്ചസ് ചെയ്യാന്‍ ശ്രമിക്കുക. ലഞ്ചസ് ചെയ്യേണ്ട രീതി ഇങ്ങനെ
ആദ്യം വലതുകാല്‍ മുമ്ബിലോട്ടും ഇടത് കാല്‍ പുറകിലോട്ടും മുട്ട് മടക്കാതെ നിവര്‍ത്തിവയ്ക്കുക. ശേഷം വലത് കാല്‍ തറയില്‍ ഉറപ്പിച്ച കൈകള്‍ പിടിക്കാതെ താഴേക്കും മുകളിലേക്കും ഇരിക്കുകയും എഴുന്നേല്‍ക്കുകയും വേണം.

മൂന്നാമത്തേത് ബെഞ്ച് പ്രസ്
ബെഞ്ചിലോ നിലത്തോ കിടന്ന് വെയ്റ്റ് കയ്യില്‍ എടുത്തു പൊക്കുന്നതും മുന്നോട്ടോ പിന്നോട്ടോ ആയുന്നതുമായ രീതിയാണിത്. വയറിലെ മാത്രമല്ല നെഞ്ചിലെ അനാവശ്യ കൊഴുപ്പെരിച്ചു കളയാനും ബെഞ്ച് പ്രസ് വ്യായാമത്തിലൂടെ സാധിക്കും.

×