Advertisment

റസിയ പയ്യോളി എഴുതുന്ന കഥ- മാണിക്യന്‍

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

നേരം പ്രഭാതം പുല്ലേരി മേത്തൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തകൃതിയായി നടക്കുന്നു തെല്ലും മുഷിയാതെ സംഘാടകർ കിതച്ചോടുകയാണ്.പുറത്ത് എത്രതല്ല് കൂടിയാലും ഭഗവതിയ്ക്ക് മുന്നിൽ അവർ മനസാ ചേർന്ന ഒത്തൊരുമയാണ്.പൂർവ്വികർ വഹിച്ചുകൊണ്ടു നടന്ന സൗഹാർദ്ദത്തിൻ്റെ മുതൽകൂട്ടാണത്!!

ആലിന് ചുറ്റും കെട്ടിയതറയിൽ ഉത്സവ കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിക്കാൻ കഴിയാതെ അശ്വതിയിരിക്കുന്നു.ചെണ്ടകൊട്ടിൽ വൈഭവം തീർത്ത പ്രിയ മാധവേട്ടനില്ലാത്ത ഉത്സവം അവൾക്ക് ഒരാനന്ദവുംനൽകുന്നില്ല.അച്ചൂ... പ്രിയസഹപാഠിയായിരുന്ന സുമന വേഗകാലുമായി അച്ചുവിനടുത്തേക്കോടിയെത്തി. എല്ലാം മറന്നവർ പുണർന്നു. അവർക്ക്പുണരാതിരിക്കാൻ കഴിയില്ല.

അച്ചൂ എന്താടീ നിൻ്റെ കൈ തണുത്തിരിക്കുന്നു ചുറ്റിയടിക്കുന്ന കാറ്റിൻ്റെ വികൃതിയാ അത് വെന്തുരുകുന്ന ഉഷ്ണ ചൂടിൽ ഒന്നു വരാൻ പറഞ്ഞാൽ വരാതെ ചുറ്റിയടിക്കാൻ പോകും വേണ്ടാത്ത സമയത്ത് വീശും.കാവ്യ സുന്ദരമായ ഭാഷാ ചാരുതയിൽ തോളിൽ തട്ടി അവൾ ചിരിച്ചതേ ഉള്ളു അവർക്കിടയിൽ അങ്ങനെ പല രസ കൂട്ടുകളുമുണ്ട്.

അച്ചൂ മാധവേട്ടൻ്റെ വരവ് എന്തായി? അച്ചുവിൻ്റെ മുഖത്തെ വജ്രശോഭ മങ്ങി തുടങ്ങിയിരുന്നു. അതു കൊണ്ട് ആരും ചോദിച്ചു പോകും.അവൾ ചുറ്റമ്പലത്തിന് അഭിമുഖമായി നിന്നു കൊണ്ട് കൊടിമരത്തിലേക്ക് നോക്കി.ആ നിൽപ്പ് കണ്ടാൽഭഗവതിയ്ക്ക് കൊടുക്കാൻ എന്തൊ നേർച്ച ഉണ്ടെന്ന് തോന്നും. നേരായാൽ വരും വിഷയം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് പെട്ടെന്ന് സുമന താഴിട്ടു.

ഈ ചോദ്യമാണ് എന്നെ തകർക്കുന്നത് ....

അച്ചൂ വയസ് ഇരുപത്തേഴ് കഴിഞ്ഞില്ലെ സ്വാഭാവികമായും ആരും ചോദിയ്ക്കും.കെട്ടുറപ്പിച്ച് മാധവേട്ടൻ പ്രവാസ ലോകത്തേക്ക് പോയിട്ട് അഞ്ച് വർഷവും കഴിഞ്ഞു.അടുത്ത മാസം പിറ്റേ മാസം അങ്ങനെ പറഞ്ഞ് കാലങ്ങൾ കഴിഞ്ഞു പോകുകയല്ലെടീ.സുമന വിശദീകരിച്ചു കൊടുത്തു.പൊരുൾ ഉൾക്കൊണ്ട് അച്ചു തല കുലുക്കി.

സുമനാ കടബാധ്യതയിൽ പൊരിയുന്ന പാവം മനുഷ്യൻ മറ്റെന്ത് ചെയ്യും? "കാല പ്രവാഹത്തിൻ്റെ കരയിലിരുന്ന് എല്ലാം കേൾക്കുകയല്ലാതെ എനിയ്ക്കെന്താണ് ചെയ്യാൻ പറ്റുക?" ആ പരാധികളൊക്കെ പറഞ്ഞത് മനസിൽ ഒരുപാടൊ തുക്കിയിട്ടാണ് .

ഒരിക്കലും വരാത്ത ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണൊ അച്ചൂ നീ കെട്ടുറപ്പിക്കാനായിട്ട മോതിരം തഴഞ്ഞുതീർന്നല്ലൊ ശൈത്യയുടെ കമൻ്റ് മനസിലേക്ക് വന്നു. എന്നിട്ടുംമാധവേട്ടൻ സമ്മാനിച്ച മഞ്ഞ ചരട് അവൾ മുറുക്കി പിടിച്ചു. സ്നേഹാർദ്രമായ വാക്കുകൾ അച്ചുവിന് ആശ്വാസവും പകർന്നു.

വളപീടികയുടെ മുന്നിൽ നിന്നുയർന്ന പുല്ലാങ്കുഴൽ വായന കേട്ട്അച്ചു അല്പം ദൂരേയ്ക്ക്മാറി നിന്നു അതിരറ്റ സംഗീത പ്രേമിയായിരുന്ന അവൾക്ക് ഒന്നും നുകരാനാവുന്നില്ല മാധവേട്ടനെ കുറിച്ചുള്ള ചിന്തയിലാണ് എപ്പോഴും അത് പിന്നെ ഒരാണിനോടിഷ്ടം തോന്നി തുടങ്ങിയാൽ അവനാണല്ലാ ലോകം.സ്വന്തം അനുഭവത്തിലൂടെയാണ് അച്ചു അത് പറഞ്ഞത്..

അച്ചൂ നിൻ്റെ സ്വപ്നങ്ങളിൽ മാധവേട്ടൻ ഒരു കളി കളിക്കുന്നുണ്ട്.മാധവേട്ടൻ കൊളുത്തി വെച്ച പ്രതീക്ഷയുടെ ദീപങ്ങൾക്ക് മുന്നിൽ നിന്നവൾ ചിരിച്ചതേയുള്ളൂ!!

കോഴിക്കോട്ടുകാരിയായി എപ്പഴാ അച്ചു നീ? അതൊരു സുന്ദരമായ ലോകമാവും കോഴിക്കോടൻ അമ്മായിഅമ്മ അപ്പച്ചൻ നാതൂൻ അങ്ങനെ പലതും തന്നെ ഇഷ്ടമുള്ളവർ പറയുന്ന തമാശകൾ ഓർമ്മ വന്നപ്പോൾ അവൾ ചിരിച്ചു. "ആസ്വാദനത്തിൻ്റെ പത്മരാഗത്തിൽ സൂര്യതേജസായ മാധവേട്ടനെ കുറിച്ചുള്ള മധുരിക്കുന്ന ചിന്തകൾ മനസിലേക്ക് വന്നു"മുന്നിൽ മൂടി കിടക്കുന്ന മുഴുവൻ തിരശ്ശീലകളേയും തട്ടിമാറ്റിയപ്പോൾ മാധവേട്ടനുമൊത്ത നല്ലോർമ്മകൾ കുതിച്ചു വന്നു.പച്ചപ്പിട്ട പാടത്തെ ഒളിച്ചു പൊത്തികളി മുല്ലപ്പൂ മണമുള്ള പെണ്ണേ മാധവേട്ടനുമാത്രം സാധ്യമാകുന്ന കൗശല കളിയിലെ വർണ കാഴ്ചകൾ അങ്ങനെ പലതും അവൾ ഓർത്തെടുത്തു!!

അച്ചൂ നീ മാധവേട്ടനെ ഒരു പാട് സ്നേഹിക്കുന്നു അല്ലേ?പതിറ്റാണ്ടുകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും രണ്ട് കൈയും നീട്ടി സ്വീകരിക്കും കളങ്കമില്ലാത്ത സ്‌നേഹത്തിനു മുന്നിൽ ഏതൊരു മനുഷ്യനും മുട്ട് കുത്തും എന്ന് പറഞ്ഞ് മറുപടി ധന്യമാക്കി.

അച്ചൂ...

സായന്ദിനെ അച്ചൻ തല്ലിയോടിച്ചതും വേദനിപ്പിച്ചതുമൊക്കെ വലിയ ശാപമായി നിന്നെ വരിഞ്ഞിരിക്കുന്നു.പ്രശോഭേട്ടൻ്റെ കൂൾബാറിനു മുമ്പിൽ വെച്ച് തല്ലി സൈക്കിൾ ഷാപ്പിലേക്ക് ഓടി കയറി അന്നവനെ മാറ് പിടിച്ചതൊക്കെ നിഷ്ഠുരമായി പോയി അച്ചുവിൻ്റെ മുഖം വാടി.എല്ലാം കേട്ടിട്ടും അവൾ മിണ്ടാതെ നിന്നു എനിക്കതൊന്നും കേൾക്കാനാവില്ല.ചടുലമായ സൗഹൃദ കൂട്ടിൽ നിന്ന് യാത്ര പറഞ്ഞവൾ പോയി..

പറഞ്ഞ് നാവെടുത്തതേ ഉള്ളു ഫോണിൽ മാധവേട്ടൻ്റെപേരു കണ്ടതോടെ അവൾ പരിസരം മറന്ന് ചിരിച്ചു.അനുരാഗലഹരിയിൽ അങ്കത്തിന് വന്നവളായ്.....

അച്ചൂ നീ എന്തെടുക്കുന്നു?

ഞാൻ എൻ്റെ മാധവേട്ടനെ കാത്തിരിക്കുന്നു ഒന്ന് ചേർന്ന് കിടക്കാനല്ല തൊട്ടു നോക്കാനുമല്ല കണ്ണ് നിറയെ കാണാൻ എപ്പഴാ വരവ്? കൊതിപ്പിക്കുന്ന ഹൃദയസ്പർശിയായ വാക്കുകൾക്ക്

ഞാനറിയിക്കാം.ഇപ്പൊ അൽപം തിരക്കുണ്ട് രാത്രി വിളിക്കാം.ചുരുങ്ങിയ സമയത്തെ സംസാരത്തിനൊടുവിൽ ഫോൺ നിലച്ചു.വരുന്ന കാര്യം ചോദിച്ചാൽ മാധവേട്ടൻ ഉടനെ ഫോൺ വെയ്ക്കും അതെന്തായിരിക്കും?

കടബാധ്യതയിൽ അനുഭവിക്കുന്ന പിരിമുറുക്കമാണ് അതെ അതാണതിൻ്റെ സത്യം.അച്ചൻ പറയാറുണ്ട് കടക്കാരനായ ഒരാൾക്ക് ഉറങ്ങാൻ കഴിയില്ലെന്ന്.സ്വദേശക്കാരുടെ അച്ചൂ അച്ചൂ വിളിയുംമാധവേട്ടനെ കുറിച്ചുള്ള ചോദ്യങ്ങളുംതുടർന്നപ്പോൾ എങ്ങനെയെങ്കിലും വീടെത്താമെന്നായി ഉത്സവ തിമിർപ്പിൻ്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ അമ്മയുടെ കോൾ

അമ്മേ...

വിശേഷം തിരക്കിയ അമ്മയോട് പതിവിലും പുതിയതായി അവൾക്കൊന്നും പറയാനില്ലായിരുന്നു.ഇപ്പൊ ഞാൻ ഉത്സവത്തിലാ.അമ്മേ മാധവേട്ടനെ ഒരു പാട് പേർ ചോദിച്ചു അവൻ നാട്ടിലെത്തുന്നതോടെ എല്ലാം തീരും മറുപടിയിൽ അവൾ കിളിർത്തു.മനസടങ്ങാൻ അവൾക്കതു മതി.മാധവേട്ടൻ അവളുടെ സ്വപ്നത്തിലെ സുൽത്താനാണ് എന്നാൽ ആളുകളുടെ ചോദ്യങ്ങളും പദപ്രയോഗങ്ങളുമാണ്അച്ചുവിനെ നിരാശപ്പെടുത്തുന്നത്.പിന്നെ പ്രവാസം അഞ്ച് വർഷം പിന്നിടുന്നത് ഏറെ ചിന്തിക്കാനുണ്ടല്ലൊ

സന്ധ്യ വിളക്ക് ഇന്നവൾ അഞ്ച് തിരി യിട്ടാണ് കത്തിച്ചത്.പ്രാർത്ഥനയിൽ പതിവുപോലെ പറഞ്ഞതിനൊപ്പം മിഴികൾ നനഞ്ഞു.

ഇന്ന് രാവിലെ ഏരി പറമ്പിൽമനാഫ്ക്കയും രമേശേട്ടനും ഇവിടെ വന്ന് സംസാരിച്ച ശേഷം അച്ചൻ ആകെപാടെ തകർന്ന പോലെ.എന്തായിരിക്കും ഈശ്വരാ അവർ പറഞ്ഞത്?

ശേഷം അച്ചനെന്നെ നോക്കാൻ കഴിയുന്നില്ല.പാവം മാധവേട്ടൻ്റെ കടങ്ങൾ തീർന്നില്ലേ വരവ് ഇനിയും വൈകുമോ അതായിരിക്കുമൊ? ഇടനാഴിയിലെ കസേരയിൽ അച്ചന് പതിവില്ലാത്ത ഇരുത്തം എന്തായിരിക്കും???

അവൾക്ക് മുന്നിലേക്ക് ചോദ്യങ്ങളുടെ വലിയ പട്ടിക ഇന്നത്തെ അച്ചൻ്റെ അച്ചുവിളി എവിടെപോയി? അച്ചാ കൊടുത്തയച്ച ചമ്മന്തി പൊടിയും ചപ്പാത്തിയും ചിക്കൻ ഫ്രൈയും കിട്ടിയെന്ന് പറഞ്ഞ് നേരത്തെ മാധവേട്ടൻ വിളിച്ചു. അതവിടെ കിട്ടിയിട്ട് ദിവസം രണ്ട് കഴിഞ്ഞല്ലൊ അച്ചൂ എന്താ ഇത്?.അത് പിന്നെ തിരക്കാണല്ലൊ മാധവേട്ടനെ രക്ഷിക്കാൻ കൂടുതൽ ആലോചിക്കാതെ മണി മണിയായി ഉത്തരം കൊടുത്തു.

മറുപടിയായി അച്ചൻ്റെ മൂളൽ മാത്രം അതവൾക്ക് സഹിച്ചില്ല.അച്ചനെ നോക്കിയെങ്കിലും അച്ചൻ മുഖം തിരിച്ചു.ശേഷം ആവി പറക്കുന്ന ചോറിൽ കൈ കുത്തിയിരുന്നു ഏറെ നേരം.ഇന്ന് ഉത്സവ പറമ്പിലേക്ക് പോകുമ്പോൾ ദാസേട്ടനെന്തിനാ മാധവനെ പറ്റി സംശയിച്ച പോലെ സംസാരിച്ചത്. ഏയ് ഒന്നുമുണ്ടാവില്ല അവൾ സ്വയം ആശ്വസിച്ചു അഞ്ച് വർഷം കഴിഞ്ഞല്ലൊ അതായിരിക്കും.എന്നിരുന്നാലും അച്ചനെ കാണുമ്പോൾ വല്ലാത്ത കിതപ്പനുഭവപ്പെടുന്നു.

ദിവസവും ഭഗവതിയ്ക്ക് മുന്നിൽ തളരാതെ മണികൂറുകൾ ചെണ്ടകൊട്ടിയ മാധവേട്ടൻ കണ്ണിൻ മുന്നിൽ!!

നേരം എട്ട് മണി ആകുമ്പോഴേക്ക് റൂമിൽ കയറി അച്ചു ഉറങ്ങാനായ് കിടന്നു.ഈ കിടത്തം അച്ചനിഷ്ടപ്പെട്ടില്ല അൽപ്പനേരം കഴിഞ്ഞ്ചാരി വെച്ച വാതിൽ പഴുതിലൂടെ നോക്കി അച്ചൻ മുറിയിലേക്ക് കടന്നു. അപ്പൊ എൻ്റെ മോളെ രാത്രി ഉറക്കം കണ്ണീരിലാ അല്ലേ?

ഇല്ലച്ചാ അത് പിന്നെ ... അച്ചൂ നിനക്ക് ബാക്കി പറയാനാവില്ല. ചുമരിലിരിക്കുന്ന മാധവൻ്റെ ഫോട്ടൊ യിലേക്കവർനോക്കിയത് ഒന്നിച്ചായിരുന്നു.അപ്പോൾ അച്ചുവിന് എന്തൊക്കെയൊ സംശയങ്ങൾ "അച്ചുവിൻ്റെ ഹൃദയം അച്ചൻ്റെ കൈയിൽ മിടിച്ചു".

അച്ചനവളെ ചരിച്ചു കിടത്തി.ഇന്നും അച്ചനവൾ അരുമക്കനിയാണ്.

അച്ചുവിൻ്റെ മനസിനെ സദാ മണത്തറിയുന്ന അച്ചനാ ഇത്..

അച്ചൂ...

എന്താ അച്ചാ?

അത് അച്ചൻ അത് വരേയും വിളിക്കാത്ത വിളിയായിരുന്നു തൊട്ടിലാട്ടത്തിന്റെ താളവും ഈണവും ഇരുപത്തേഴ് വർഷം കഴിഞ്ഞിട്ടും ചെവിയിലലച്ചു.അച്ചൻെറ ഉള്ളിൽ പടപടാ പിടയ്ക്കുന്ന മനസ്.ചത്ത് കിടക്കുന്ന മീശ രോമങ്ങൾ തെളിച്ചമില്ലാത്ത കണ്ണുകൾ

മുഖവുരയില്ലാതെ സഹികെട്ട് മാധവനെ നമുക്കിനി വേണ്ട മോളെ കൂടുതൽ ഒന്നും അവളെ ബോധ്യപ്പെടുത്താൻ അച്ചൻ തയ്യാറായില്ല.

എന്താ അച്ചാ ഇത്?

അവൾ കുടഞ്ഞെണീറ്റു.കണ്ണിൽ ചോരയില്ലാതെയുള്ള അച്ചൻ്റെ വാക്കുകൾ കേട്ട് അച്ചു അച്ചനെ പിടിച്ചുകുലുക്കി അവൾ പിറകോട്ട് മാറി വിരൾ ചൂണ്ടി!!

ഇല്ല മാധവേട്ടനില്ലാതെ എനിയ്ക്ക് ജീവിക്കണ്ടച്ചാ ആ മനസ് ഏറ്റവും കൂടുതൽ തുറന്നു കണ്ടവളാ പറയുന്നത് എന്താ കാരണം എന്ന് ചോദിക്കാൻ പോലും അവൾ തയ്യാറായില്ല.ഇനിയിപ്പൊ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കില്ല. എങ്കിലും പതിവില്ലാത്ത അച്ചൻ്റെ ഭാവങ്ങൾ അവളെ ഭയപ്പെടുത്തി.

മറ്റൊരു ജീവിതം തേടിയ അവനെ ഇനി നമുക്കെന്തിന് കതിർ മണ്ഡപത്തിലിരിക്കുന്ന മധവേട്ടൻ്റെ പടം ഒരു നിമിഷം ഓർത്തെടുത്ത് പൊട്ടിത്തെറിച്ചു കൊണ്ട് അച്ചാ ഇല്ല എൻ്റെ മാധവേട്ടനത് ചെയ്യില്ല നെഞ്ചിൽ കൈവെച്ച് വെല്ല് വിളിച്ച് കൊണ്ടവൾ പറഞ്ഞു.അച്ചൻ് ഉരുകാൻ തുടങ്ങി.മാധവേട്ടനെ മാത്രം മതിയെന്ന വാശി തുടർന്നു.

"കരള് പറിച്ചെടുത്ത് ഇതാണ് എൻ്റെ മാധവേട്ടനെന്ന് ലോകത്തോട് വിളിച്ച് പറയണോ അച്ചാ ഞാൻ"എൻ്റെ ഉള്ളിലെ മാധവേട്ടനെ ഇതുവരേയും മനസിലായില്ല അല്ലേ?അതൊരു ഇടി മുഴക്കമായിരുന്നു'

അച്ചൻ ചക്രശ്വാസം വലിക്കുന്നു.

അച്ചുവിനെ എങ്ങനെയാണ് ഇത് പറഞ്ഞ് ബോധ്യപ്പെടുത്തുക മുന്നിൽ ഇടിയും മിന്നലും പേമാരിയും എൻ്റെ ജീവനാ മാധവേട്ടൻ.തൊഴാൻ നിന്നാൽ മനസിലേക്ക് ആദ്യം വരുന്നത് എൻ്റെ മാധവേട്ടനാ എൻ്റെ അച്ചു ഒരിക്കലും കാണരുതെന്നാഗ്രഹിച്ച ആപടം അച്ചൻ കാണിക്കാൻ തീരുമാനിച്ചു....? എന്നിട്ടും ഏറെ നേരം അതിൽ നോക്കി നിന്നു അച്ചൻ.

വിറയ്ക്കുന്ന കൈയോടെ മൊബൈൽ അച്ചുവിന് മുന്നിലേക്ക് നീട്ടി.അച്ചാ എന്ന വിളിയാലെ കട്ടിലിലേക്ക് വീണുപോയി അവൾ.ഇത്രയേറെ നിന്നെ വിളിച്ചിട്ടും മാധവേട്ടനെ എനിയ്ക്ക് തന്നില്ലല്ലൊ ദൈവത്തോടായിരുന്നു ആദ്യത്തെ പരാധി.

എന്നിട്ടുംവിളിച്ചു മാധവേട്ടാ.....

ആ കഴുവേറി മോൻ്റെ പേരുപോലും ഇനിപറയാൻ പാടില്ലാ നിശ്ശബ്ദം കണ്ണീരാലെ കട്ടിലിൽ കമിഴ്ന്നു കിടന്നു.അച്ചനും അമ്മയും അവളെ തഴുകി കിടന്നു ഷാള് കൊണ്ട് മുഖം മറച്ച് കെട്ടി.

മാധവേട്ടനില്ലാത്ത ലോകത്തിനി അവൾക്കാരെയും കാണണ്ട.

അച്ചൂ...

അച്ചൻ വിളി തുടർന്നു.പറയാനായി നൂറു വാക്കുകൾ അതിലുണ്ടായിരുന്നു അച്ചനവളെ ഏറെ പാടുവെട്ട്

ചരിച്ചു കിടത്തി അച്ചുവിൻ്റെചുവന്നു പോയ കണ്ണുകൾ കണ്ട്

അച്ചൂ...

മോളേ എന്താ ഇത്?

അച്ചാ എനിയ്ക്ക് സഹിക്കാൻ പറ്റുന്നില്ല പിന്നെവാക്കുകളില്ലാതെ അവൾ നിലവിളിച്ചു.അവർക്ക്മുന്നിൽ താണ്ഡവമാടുന്ന കാട്ടുതീ!!

കരിഞ്ഞ ചാരത്തിൽ അച്ചുവിൻ്റെ കണ്ണീർ ഉറ്റി കൊണ്ടിരുന്നു നേരം വെളുപ്പിന് ഉമ്മറത്ത് ബെഞ്ചിൽ കൈ ഊന്നി തല താഴ്ത്തിയിട്ട് അച്ചു ഇരിക്കുന്നു.തൻ്റെ നിയന്ത്രണത്തിൽ നിന്ന് വിട്ട് മനസ് എങ്ങോട്ടൊക്കെയൊ പൊയ്ക്കൊണ്ടിരിക്കുന്നു ഒരു വിധത്തിലും മനസടങ്ങുന്നില്ല.എന്താണിനി ഒരു വഴി ഏത് വഴിയാണ് എനിക്കിനി ഗുണം???ഒരു മനുഷ്യന് ഇത്ര ക്രൂരനാകാൻ പറ്റുമൊ?

അതും എൻ്റെ മാധവേട്ടന്.ഈ ചോദ്യങ്ങളൊക്കെ അച്ചനോടായിരുന്നു.!!

"എൻ്റെ മാധവേട്ടൻ"

തിരസ്ക്കരിച്ചിട്ടും അവൾ വിളി തുടർന്നു.

കൊല്ലാമായിരുന്നില്ലേ.പിന്നെ എനിയ്ക്കാമാധവട്ടനെ ഓർക്കേണ്ടല്ലൊ പറഞ്ഞത് നിഷ്ഠൂരം കടന്നു വന്ന വിധിയോട് "

അച്ചൂഅവസരം വന്നാൽ ആണുങ്ങൾ ചിലർ ഇങ്ങനെയാ അച്ചനാവാൻ എല്ലാവർക്കും കഴിയില്ല മോളെ..കരള് പറിച്ച് കൈയിൽ കൊടുത്ത തൻ്റെ പങ്കാളിയെ കൊണ്ടാണ് അമ്മപെരുമ പറഞ്ഞത്. അവൾ കൊതിച്ചു പോയി "അച്ചനെ പോലൊരു പങ്കാളിയെ."

പതിവായിട്ടെത്തുന്ന കിളിയൊച്ചകൾക്കൊപ്പം അവൾ അറിയാതെവിളിച്ചു പോയി വീണ്ടും മാധവേട്ടാ... അച്ചൂ ആ വിളി ഇനി നീ വിളിക്കരുത് വിരൽ ചൂണ്ടി കൊണ്ട് അച്ചൻ്റെ പ്രതിഷേധം കടുപ്പത്തിലായി.അവൾവിതുമ്പി പേടിച്ചു നെഞ്ചിലൊരു അടിയും

പൊങ്ങാത്ത ഭാരം അവളുടെ നെഞ്ചിൽ ഇടിത്തീ പോലെ വീണിരിക്കുന്നു.അതിൻ്റെ ഇടിമുഴക്കങ്ങൾ പുറത്ത് കേൾക്കാമായിരുന്നു!!

ഈ ശബ്ദകോലാഹലങ്ങൾക്കിടയിലേക്ക് അച്ചൻ്റെ പ്രിയ സുഹൃത്ത് വഹാബ് എത്തുന്നു.അച്ചൻ കാര്യങ്ങളൊക്കെ പറഞ്ഞറിയിച്ചിട്ടുണ്ട് വഹാബിൻ്റെ മുഖത്ത് അതുണ്ട്. വഹാബ്ക്കയെ കണ്ടാൽ ഒരു പുതിയ ആളാകുന്ന അച്ചൻ്റെ ഇന്നത്തെ മുഖം അവൾക്ക് വല്ലാത്ത വേദനയുണ്ടാക്കി. വഹാബ്ക്കയുടെ പോളിഷ് ചെയ്ത ചിരി അവൾക്ക് ഉൾകൊള്ളാനായില്ല. ഇന്നലെവരെ അവൾ കണ്ട വഹാബ്ക്കയായിരുന്നില്ല.

ഈ അന്തരീക്ഷത്തിൽ അച്ചൂ...

ഇനിയൊരിക്കലും കാണി ല്ലെന്നുറപ്പിച്ച ഒരാളുടെ ശബ്ദം. അച്ചു ഞെട്ടിപോയി മുഖമുയർത്തിയപ്പോൾ കാറിൽ നിന്നിറങ്ങിയത് തൻ്റെ മനസിൽ ആദ്യമായിപ്രണയത്തിൻ്റെ വിത്ത് പാകിയ സായന്ദ്.പരിസരം മറന്നവൾ വിളിച്ചു പോയി സായി...

"എൻ ഹൃദയത്തിൻ കോവിലിലെ സൂര്യ തേജസെ ഏകാന്തതയിൽ എന്നെ തള്ളി മറഞ്ഞുവല്ലൊ നീ"

ആദ്യം മനസിലേക്കിരച്ചു കയറിയത് ആ കവിതയാണ്.എല്ലാമെല്ലാമായ സായന്ദ് കാറിൽ നിന്നിറങ്ങി അച്ചുവിന് നേരെ തൻ്റെ വലതുകൈ വീണ്ടും നീട്ടി അച്ചൂ... എന്ന് വിളിച്ചു.

അകത്ത് നിന്നും ഓടി വന്ന അച്ചൻ എടാ കൊശവാനീ എന്തിനാ വന്നത്? ശല്യം അങ്ങവസാനിച്ചു എന്നാ കരുതിയത്.അതൊരു സിംഹഗർജനമായിരുന്നു! ഒട്ടും കൂസലില്ലാതെ അച്ചുവിനെ കൊണ്ടുപോകാൻ നല്ല മറുപടിയും കൊടുത്തു.

അച്ചു എണീറ്റ് നിന്നു പോയെങ്കിലും അച്ചനെ ഭയന്ന് ഒരടിമുന്നോട്ടാഞ്ഞില്ല. അച്ചുവിൻ്റെ ഉള്ളിൽ കൊടും വേദനക്കൊപ്പം ആശ്വാസത്തിൻ്റെ തിരയടിക്കാൻ തുടങ്ങിയൊ മിഴിച്ചു നിന്നുപോയി അവൾ.

വിജയേട്ടാ...

അച്ചുവിന് വേണ്ടിയുള്ള വിളി. അല്പമൗനത്തിനു ശേഷം അച്ചുവിനെ എനിയ്ക്ക് വേണം.പൊന്ന് പോലെ നോക്കും.

എന്താ?

ആ ചോദ്യം വലിയ ആശ്വാസം പകർന്ന മുഖം അച്ചുവിൻ്റേത്.

അവൾ തല താഴ്ത്തിയിട്ടു.

നെല്ലിമരത്തിനു ചുവട്ടിലെ പട്ടിക്കൂട് ചൂണ്ടിക്കാട്ടി കൊണ്ടു പൊയ്ക്കൊ വെറും കൈയാലെ പോകണ്ട അച്ചൻ്റെ മറുപടിയിൽ സായന്ദ് രോഷാകുലനാണെങ്കിലും നാവിനെ നിയന്ത്രിച്ചു.

എൻ്റെ അച്ചുവിനെയും കൊണ്ടേ ഞാൻ പോകൂ എന്ന് പറയണമെന്നുണ്ടെങ്കിലും നിശ്ശബ്ദം നിന്നു.

തല്ലി ഒടിച്ചപമാനിച്ച നീറുന്ന മനസുമായി സായന്ദ് ബാംഗ്ലൂർ ജീവിതം നയിച്ചത് അഞ്ചരവർഷം

കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ. അച്ചു പിറുപിറുത്തു.അകത്തേക്ക് കടന്ന അച്ചൻ അത് കേട്ടില്ല..

"എന്തൊക്കെ പ്രതിസന്ധി വന്നാലും എൻ്റെ ഉള്ളിലെ അച്ചുവിനെ വലിച്ച് പുറത്തിടാൻ ആർക്കും കഴിയില്ല. അച്ചൂ ഒരു പെണ്ണിനേ ഞാൻ വാക്ക് കൊടുത്തുള്ളൂ.നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്" പത്തരമാറ്റിൻ തിളക്കമുള്ള ഹൃദയ വിശുദ്ധി ലോകത്തോടാണ് സായന്ദത് വിളിച്ചു പറഞ്ഞത്.

നിൻ്റെ ഒന്നും കേൾക്കണ്ട പ്രസംഗം നിർത്തി പൊയ്ക്കൊ അച്ചുവിന് അച്ചനോട് വെറുപ്പ് തുടങ്ങി.. മാധവേട്ട നാൽ ചതിക്കപ്പെട്ട മാധവാധ്യായം കൊടുത്ത വേദനകൾ അച്ചുവിന് കുറഞ്ഞു തുടങ്ങിയൊ? മുഖത്ത് കറുപ്പിനിടയിൽ അവിടവിടെയായി കുഞ്ഞു നക്ഷത്രപ്പൊട്ടുകൾ.

...

അച്ചുവിനെ കണ്ട സന്തോഷത്തിൽ സായന്ദ് എത്ര വഴക്കും നേരിടും കരയെ തലോടി പിൻവലിയുന്ന കടൽത്തിരയാകുന്നുമുണ്ടവൻ ഈ പ്രക്ഷോഭങ്ങൾക്കിടയിൽ അവർ അരയന്നങ്ങളായി മാറി കഴിഞ്ഞു. എത്ര വലിയ പ്രതിഷേധങ്ങളേയും തട്ടിമാറ്റി ഉറപ്പായും നമ്മളൊന്നാകും കണ്ണുകളിൽ അത് വരച്ച് വെച്ചിരിക്കുന്നു.. "നിഴലുകളെ തട്ടി മാറ്റിയാൽ അവരുടെ മുഖത്ത് സപ്തവർണം

മാധവനിലൂടെ ഉണ്ടായ നാണക്കേടും സായന്ദ് തിരിച്ചെത്തിയതും അച്ചനെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചു.പോകാനാ പറഞ്ഞത് ലേശം ഉളുപ്പ് ഉണ്ടായിരുന്നുവെങ്കിൽ നീ വരില്ല.തല്ലി അപമാനിച്ചതിൻ്റെ വീമ്പു പറയുകയാണ് അതുകൊണ്ട് തന്നെ അച്ചുവിനെ സ്വന്തമാക്കിയിട്ട് ബാക്കി കാര്യം സായന്ദ് ശപഥം ചെയ്തു..

അച്ചുവിൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കത് മനസിലായി.അവർക്ക് മുന്നിലെ ആകാശത്തിൽ കടുത്ത പ്രതിസന്ധി ഒന്നിക്കാൻ ഒരു വൻകടൽ ചാടി കടക്കേണ്ടതുണ്ട്. മാധവേട്ടനെ നഷ്ടപ്പെട്ടു എന്നിട്ടും ഒരു ദാക്ഷിണ്യവുമില്ലാതെ അച്ചൻ സായന്ദിനെ തട്ടി മാറ്റുന്നത് കാണുമ്പോൾ കടുത്ത നിലപാടെടുക്കാനാ അവൾക്ക് തോന്നുന്നത്.

അച്ചാ എനിയ്ക്ക് സായന്ദിൻ്റെ കൂടെ ജീവിക്കണം അച്ചൻ്റെ മുഖം കണ്ട് പേടിച്ചവൾ സായന്ദിനടുത്തേക്കോടി. വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മനസിനെ ബലപ്പെടുത്തിയിട്ട്

അച്ചൂ ഇല്ല ഇങ്ങനെ നിന്നെ ഞാൻ കൊണ്ടു പോകില്ല.

നിനക്ക് എന്ത് പകരം കൊടുത്താലും തീരാത്ത കടപ്പാടുകളിരിക്കുന്നത് അച്ചനോടും അമ്മയോടുമാണ് "ഞാൻ നിന്നെ സ്നേഹിക്കുന്ന പുരുഷൻമാത്രമാണ്"

വളരെ ശബ്ദം താഴ്ത്തി വിജയാ ഇവൻ നല്ലവനാണ് ഒരു മാറ്റത്തിന് തയ്യാറായി കൂടെ ?

വഹാബിൻ്റെ വാക്കുകളിൽ അച്ചൻ തടഞ്ഞു വീണൊ? ഉമ്മറത്തെ തൂണിൽ പിടിച്ചവൾ തലതാഴ്ത്തിയിട്ടു.

രണ്ടാണുങ്ങൾക്ക് നടുവിലിട്ട് എന്നെ തീ തിന്നിക്കുകയാണൊ ഈശ്വരാ ഒരു പെണ്ണിൻ്റെ ബാക്കി പറയാനൊരുങ്ങിയിടത്ത് വാക്കുകൾ മുറിഞ്ഞു!!

അച്ചൂ... വഹാബ്ക്കയെ അവൾ നോക്കി വഹാബ്ക്കാ രണ്ടല്ല മൂന്ന് ആണുങ്ങൾക്ക് മുന്നിലാണ് ഞാൻ വട്ടം കറങ്ങുന്നത് അച്ചാ... സായന്ദിനെയും അച്ചനേയും അവൾ മാറി മാറി നോക്കി ആ നിസ്സഹായത ദൈന്യത ആരെയും സങ്കടപ്പെടുത്തും കീഴ്പ്പെടുത്താനായിരുന്നു ആ വിളി!!

മാധവേട്ടൻ കൊടുത്തവേദന അവസാനിപ്പിക്കാൻ സായന്ദിനു മാത്രമേ കഴിയൂ.ഇല്ലെങ്കിൽ ജീവിക്കണ്ടാ എന്ന് തീരുമാനിയ്ക്കും മക്കളെ മനസറിയാത്ത അച്ചൻമാരെ ബാക്കി അവൾ കണ്ഠത്തിൽ ഒതുക്കി സായന്തിനടുത്തേക്കോടി..

അച്ചൂ...

സായന്ദ് നീട്ടി വിളിച്ചു നിൽക്ക് എനിയ്ക്ക് നിന്നെ വേണ്ട.ഞെട്ടലോടെ അവൾ മുറ്റത്തെ മരച്ചെടിയിൽ പിടിച്ചു നിന്നു പോയി.എന്നാണ് നിൻ്റെ അച്ചന് പരിവർത്തനം വരുന്നത് അത് വരെ ഞാൻ കാത്തിരിക്കും അപ്പഴേക്കെനിക്ക് വയസായാലും ശെരി എന്നാലും ഒരു മനുഷ്യൻ്റെ മനസ് വേദനിപ്പിച്ച് ഒന്നും വേണ്ട!!

അലങ്കോലപ്പെട്ട അന്തരീക്ഷത്തിൽ നിന്ന് എങ്ങനെയെങ്കിലും പോയാ മതിയെന്നായി സായന്ദിന്. അച്ചുവിനെ ഇട്ടിട്ട് പോകാനും മനസനുവദിക്കുന്നില്ല.വഹാബ്ക്കാ എനിയ്ക്ക് മുപ്പത്തൊന്ന് വയസായി അച്ചു അല്ലാതെ എൻ്റെ മനസ്സിൽ മറ്റൊരു പെണ്ണില്ല ഉണ്ടാവുകയുമില്ല. യാത്ര പറഞ്ഞു വണ്ടിയിലേക്ക് കയറാനായി പോകുമ്പോൾ ദൈവത്തിനു മുന്നിൽ കൊടുത്ത വാക്കാ ഞാൻ പാലിക്കും. എന്നെ ഒരു കുറ്റവാളിയായി കാണരുത്.അച്ചുവിനെ മോഹിച്ചു പോയി.

അച്ചനെ നോക്കി മുന്നിൽ മുട്ടുകുത്തി വീണുപോയി അവൾ!!

എല്ലാ പഴുതുകളും അടഞ്ഞ് പോയ വേദനയിൽ എന്തെങ്കിലും അരുതാത്ത തീരുമാനങ്ങൾ അച്ചു എടുക്കാനും സാധ്യത. അച്ചൻ അമ്മ യെനോക്കി അമ്മ ഓടി ചെന്ന് അച്ചുവിൻ്റെ കൈ പിടിച്ചു.

നിഷ്കരുണം മാധവേട്ടൻ എന്നെ വലിച്ചെറിഞ്ഞു സ്നേഹത്തിൻ്റെ കൈത്തിരിയുമായെത്തിയ സായന്ദിനേയും നഷ്ടപ്പെട്ടു.ഇനി ഈ കൈ ആരും പിടിക്കണ്ട.

അച്ചുവിൻ്റെ കൈയിലെ ചെമ്പൻ രോമങ്ങളിൽ കണ്ണീർ ഉറ്റി വീണ്കൊണ്ടിരുന്നു. അനുസരണമാണ് ഏറ്റവും വലിയ മൂല്യം എന്നാൽ നഷ്ടപ്പെടാൻ പോകുന്നത് ദൈവം തുറന്നു തന്ന നല്ലൊരു വഴി സായന്ദ് അതൊക്കെ പറയുന്നുണ്ടെങ്കിലും അച്ചുവിനെ കണ്ടിട്ട് പോകാൻ തോന്നുന്നില്ല. അച്ചുവിനായി വാങ്ങിയ നീല കളർ കാർ സായന്ദിനെ സങ്കടപ്പെടുത്തി.

അച്ചുവിന് നേരെ അധികാരശേഷിയൊ പൗരുഷ ഹുങ്കോ കാണിച്ചില്ല നല്ല നിലപാടിൽ അവൻ ഉറച്ചു നിന്നു. "അവൻ സ്നേഹമുള്ളവനാടാ സൈബർ‌ ലോകത്താണ് അവനെങ്കിലും പൈതൃകം ഏറെ മികച്ചതാ." വഹാബിൻ്റെ വാക്കുകൾക്ക് മറുപടിയൊന്നും വന്നില്ല.

ഞാൻ അറിയിച്ചില്ലായിരുന്നെങ്കിൽ അച്ചു കബളിപ്പിക്കപ്പെടുമായിരുന്നു. എതിരേൽക്കേണ്ടിടത്ത് പ്രതിഷേധിക്കുന്ന അച്ചൻ്റെ വാശി പിടുത്തത്തിൽ ഒന്നും പറയാൻ കഴിയാതെ അവൾ മണ്ണിലേക്കു നോക്കി. കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഇതൊരു ഷൂട്ടിങ് ലൊക്കേഷനാണെന്ന് തോന്നും.പലവികാരങ്ങളുമായി കടുത്ത ചിന്തയിൽ നിൽക്കുന്നു അച്ചൻ.

"എങ്ങനെ കണക്കു കൂട്ടിയാലും താരം സായന്ദ് തന്നെയാണ്.. ഉള്ളടക്കം മനസിലാക്കിയവർ അങ്ങനെയേ പറയൂ".

അച്ചൂ ഞാൻ പോകുന്നു.എപ്പഴാ അച്ചൻ്റെ സമ്മതപത്രം കിട്ടുന്നത് അറിയിക്കുക.പിടിവള്ളിയായി കൂട്ടിനുള്ളത് അച്ചുവിൻ്റെ മനസ് അതിൻ്റെ പ്രതീക്ഷ മുഖത്തവിടവിടെ ഉണ്ട്.വീട് മൗന മുദ്രിതം.രാത്രി നേരം പതിനൊന്ന് കഴിഞ്ഞിട്ടും അച്ചുവിൻ്റെ കണ്ണിൽ ഉറക്ക് വന്നില്ല.

അവൻ്റെ പൂർവ്വികർ ഉപജീവനത്തിനായി ഉണ്ടാക്കിയ കലത്തിൻ്റെ പേരിൽ സ്വഭാവ ഗുണം കൊണ്ട് അത്രയും മിടുക്കനായ ഒരു പാവത്തിനോടാ നിങ്ങൾ ഈ ചെയ്തത് അച്ചാ എന്ന് മനപൂർവ്വം വിളിച്ചില്ല.ഇതു കേട്ട് അമ്മ എന്തൊക്കെയാ ഈശ്വരാ ഇനിയും അനുഭവിക്കാൻ കിടക്കുന്നത് വിജയേട്ടാ ... എന്ന് വിളിച്ചു.

താഴിട്ടു പൂട്ടിയ ഹൃദയത്തെ ഉണർത്തുകയായിരുന്നു അമ്മ അച്ചു അമ്മയ്ക്ക് നേരെ നിന്നു. മാധവനെ കുറിച്ച് പറയാൻ അമ്മയ്ക്കും ഏറെ.അത് മനസിലാക്കിയ അച്ചു

അമ്മേ സായന്ദ് പാവമല്ലേ മനസ് പൊരിയുന്നു അല്ലേ?

അച്ചനെ നോക്കാതെ മുഖം കുലുക്കി അച്ചു ഇനി കന്യകയായി തന്നെ ജീവിതം...വഹാബിൻ്റെ വാക്കുകൾക്ക് മുന്നിൽ വാസ്തവത്തിൽ അച്ചൻ തടഞ്ഞു വീണു കഴിഞ്ഞിരുന്നു അതറിയാതെ അച്ചുവും അമ്മയും പോള കണ്ണടക്കാതെ നേരം വെളുപ്പിച്ചു. തൊട്ടടുത്ത പുലരിയിൽ കണ്ടത് ഒരു പുതിയ അച്ചനെയായിരുന്നു

സായന്ദിൻ്റെ കൂടുതൽ സമയവും കഴിച്ചുകൂട്ടുന്ന ടോപ്പ് ഫോം ക്ലബ്ബിൻ്റെ മുന്നിൽ അച്ചൻ വന്നു നിൽക്കുന്നു. ഒപ്പം വഹാബും.നേരം പ്രഭാതം മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ സായന്ദിൻ്റെ വലതു കൈയിൽ ബോളുമായുള്ള പടം ക്ലബ്ബിൻ്റെ ചുമരിൽ കണ്ടപ്പഴേ അച്ചൻ ചിരിച്ചു!!

സായന്ദില്ലേ?

വരാന്തയുടെ അറ്റത്തിരുന്ന് മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പയ്യനോടായി അച്ചൻ ചോദിച്ചു. ഉള്ളിലെ മുറിയിൽ നിന്ന് ഇത് കേട്ട് ഉണ്ടല്ലൊ എന്ന് പറഞ്ഞ് ആവേശ കിതപ്പോടെ ഒരാൾ നിറഞ്ഞ ചിരിയാലെ പുറത്തേക്ക് വന്നു.അത് സായന്ദിന് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള അച്ചനായിരുന്നു. കൈവിട്ടു പോയ പന്ത് പ്രതീക്ഷ നഷ്ടപ്പെട്ടിടത്ത് നിന്നും ജാലവിസ്മയം തീർത്ത് കൈകുമ്പിളിലാക്കിയ ഗോളിയുടെ നിറപകിട്ടാർന്ന ചിരി മുഖത്ത്

വിജയേട്ടാ...

വലതു കൈ നീട്ടിയപ്പോൾ സായന്ദ് ഞെട്ടി അവൻ്റെ വിറയ്ക്കുന്ന കൈകളെ മുറുക്കി പിടിച്ചു. അച്ചൻ്റെ മുഖത്ത് കുറ്റബോധത്തിൻ്റെ ചുളിവുകൾ.. വരുന്ന ചിങ്ങമാസത്തിൽ ചോതി നക്ഷത്രത്തിൽ എൻ്റെ അച്ചുവിൻ്റെ കഴുത്തിൽ മിന്നുകെട്ടണം വിശ്വസിക്കാനാവാതെ..... സായന്ദ് കുലുങ്ങി പോയി .ഈ മാറ്റത്തിൻ്റെ കാരണം എന്തായിരിക്കും? അച്ചു ഉപയോഗിച്ച വാക്കുകളോ അതോ വഹാബ്ക്കയോ

അല്ല മറ്റെന്തെങ്കിലും...

ഒന്നും പറയാനാവാതെ വിജയേട്ടാ എന്നു മാത്രം വിളിച്ചു.സ്തബ്ധനായി നിന്നു പോയി സായന്ദ്."പോയ കാലത്തിൻ്റെ ഓർമ്മകളിൽ വീശു വലയുമായി അച്ചു ഇൻബോക്സിൽ" അച്ചുവിൻ്റെ പ്രണയലേഖനങ്ങൾ മറ്റൊരു ഭാഗത്ത്.എന്തായാലും അച്ചുവിൻ്റെ മിടുക്കിതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്!!

മാധവൻ എൻ്റെ മോളെ ക്രൂരമായി ചതിച്ചു.നിങ്ങളെ ഒന്നിപ്പിക്കാൻ കാരണം അച്ചുവിൻ്റെ ക്ഷമയാണ്. എൻ്റെ ഹൃദയത്തിൽ നിന്ന് അച്ചുവിലേക്കിട്ട മനോഹരമായ പാലം വിജയേട്ടൻ കണ്ടു.കുമിഞ്ഞുകൂടിയ വേദനകളിൽ ആഹ്ലാദ തിരമാലകൾ!!

വിജയേട്ടാ സഹനം കൊണ്ട് മാത്രമേ വിലപ്പെട്ടതെന്തും നേടിയെടുക്കാനാവൂ.മനുഷ്യത്വവും ദേശാഭിമാനവും ഇത് രണ്ടും എനിയ്ക്കുണ്ട് അച്ചുവിനെ സംരക്ഷിക്കാൻ ജീവിതം ഹരിതാഭമാക്കാൻ അതുമതി.....

story
Advertisment