ഒരു കിലോ അരിയും, ഒരുചാൺ വയറും !

author-image
admin
New Update

നസീര്‍ പാലക്കാട്‌

publive-image

ണ്ട് കാലത്ത് വിശപ്പിന് പഞ്ഞമില്ലാതിരുന്നത് കൊണ്ട് വളരെ ദയനീയമായിരുന്നു അവരുടെ ജീവിതം, നൊന്തു പെറ്റ വയറിനറിയാം മക്കളുടെ വിശപ്പിന്റെ കാഠിന്യം. അത് മനസ്സിലാക്കിയ ഉമ്മ ഒരു ഉറച്ച തീരുമാനം എടുത്തു, മറ്റുള്ളവരുടെ മക്കളെ പോലെ നല്ല ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം എന്നിവ സ്വന്തം മക്കൾക്കും കിട്ടണം, ഒരുനേരത്തെ അരിവാങ്ങാൻ പൈസ ഇല്ലാതിരുന്ന ആവർക്ക് ഇതെങ്ങനെ സാധിക്കും ?

Advertisment

അങ്ങനെ പലതരത്തിലുള്ള ചിന്തയിലൂടെ അവർക്ക് ഒരു വഴി തെളിഞ്ഞു കിട്ടി, അതോടെ തൊട്ടടുത്ത വീട്ടിൽ പോയി കുറച്ച് പൈസയും കടം വാങ്ങി. ഒരു കുട്ടിയെ ഒക്കത്തും മറ്റേ കുട്ടിയെ കയ്യിലും കരുതികൊണ്ട് നേരെ ബസ്സ്‌ സ്റ്റോപ്പിലേക്ക് വച്ച് പിടിച്ചു.

കുറച്ചു നേരം കഴിഞ്ഞു ബസ്സ്‌ വന്നു അതിൽ കയറി കയ്യിൽ കരുതിയ പൈസ ബസ്സിനും കൊടുത്തു, ബസ്സിന്റെ ജനാല കമ്പിയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു പിറകിലേക്ക് ഓടുന്ന മരങ്ങൾ കുട്ടികൾക്കൊരു കൗതുകമായിരുന്നു, പുറം കാഴ്ചകൾ കണ്ട് കുട്ടികൾ ഉറങ്ങി പോയി, ഇറങ്ങാനുള്ള സ്ഥലം എത്തി ഉമ്മ മക്കളെ ഉറക്കത്തിൽ നിന്ന് എഴുന്നേപ്പിച്ചു, ബസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ ചെറിയ കുട്ടി വിശന്നു കരയാൻ തുടങ്ങി. തിരിച്ചു പോകാനുള്ള പൈസ മാത്രമാണ് ഉമ്മാടെ കൈയിൽ അവശേഷിക്കുന്നത്.

പാവം എന്ത് ചെയ്യും എന്ന് കരുതി നിൽക്കുമ്പോഴാണ് ദൈവ കരങ്ങളിൽ നിന്ന് ഒഴുകിവരുന്നത് പോലെ പഞ്ചായത്ത് പൈപ്പിലെ വെള്ളം വരുന്നത് ആ ഉമ്മ കാണുന്നത്. കുട്ടികൾക്ക് വയറു നിറച്ചു വെള്ളം കൊരിക്കൊടുത്തുകൊണ്ട് ഉമ്മ മക്കളെയും കൂട്ടി ഒരു മലമുകളിലേക്ക് നടന്നു കയറി. കുറെ ദൂരം നടന്നപ്പോൾ പഴയ ഒരു കെട്ടിടം കണ്ടു കാഴ്ച്ചയിൽ...

ഒരു വിദ്യാലയമായിട്ട് തോന്നും, ഉമ്മ കുട്ടികളെയും കൂട്ടി നേരെ ആ കെട്ടിടത്തിന്റെ അകത്തേക്ക് പോയി, അവിടെ കുറെ കുട്ടികളും താടി നീട്ടി വളർത്തിയ ഒരു വൃദ്ധനെയും കാണാമായിരുന്നു. അവരെ കണ്ടതും ആ വല്ലുപ്പ ചോദിച്ചു ആരാ ? എന്ന്...

ഉമ്മ പറഞ്ഞു, മക്കൾക്ക് ഇവിടെ ഒരു അഡ്മിഷൻ വേണമായിരുന്നു, വീട്ടിലെ അവസ്ഥ പരിതാപകരമാണ് കുട്ടികളെങ്കിലും നല്ലത് പോലെ വളരട്ടെ എന്ന് കരുതിയാണ് സഹായിക്കണം എന്ന്. ഉപ്പാപ്പ വളരെ വിഷമത്തിൽ പറഞ്ഞു മോളെ ഇവിടെ ഉള്ള കുട്ടികൾ ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുകയാണ് അതിനിടയിൽ ഈ കുട്ടികളെകൂടി സ്വികരിക്കാൻ നിർവാഹമില്ല മോള് ക്ഷമിക്കണം.

പലതരത്തിലും പറഞ്ഞു നോക്കി ഒരു രക്ഷയുമില്ല, മക്കളെയും കൂട്ടി, ഉമ്മ അവിടെന്നു പടിയിറങ്ങുമ്പോൾ മക്കളുടെ വിശപ്പടക്കാനുള്ള വഴിയും അടഞ്ഞു,വാങ്ങിയ കടം ബാക്കിയാവുകയും ചെയ്തത് ഓർത്തുകൊണ്ട് ആ ഉമ്മ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന ആ മോൻ ഉമ്മാനോട് ചോദിച്ചു പോയി ഇവിടവരെ വന്ന പൈസ ഉണ്ടായിരുന്നു വെങ്കിൽ ഒരികിലോ അരിവാങ്ങി നമുക്ക് വിശപ്പടക്കാമായിരിന്നു അല്ലെ ഉമ്മ ?.

Advertisment