സെഞ്ച്വറി (ഒരു പെട്രോൾ കഥ)

New Update

publive-image

-ഗിന്നസ് സത്താർ

പണിക്കര് കവടി നിരത്തി തിരിച്ചും മറിച്ചും കണക്കുകൂട്ടി. പിന്നെ മേല്പോട്ട് നോക്കി. തൽക്ഷണം ഒരു പല്ലി ചിലച്ചു കൊണ്ട് നിലത്തേക്ക് ചാടി.

Advertisment

ആദ്യം അത് പണിക്കരെ നോക്കി, പിന്നെ ഞങ്ങളെയും. പിന്നീടത് തെക്കേ മൂലയിലേക്ക് ഒറ്റച്ചാട്ടം. ഒരു നിമിഷം ഒന്ന് നിന്ന് തലതിരിച്ച് ഞങ്ങളെയൊക്കെ നോക്കി അത് പെട്രോൾ കാനിലേക്ക് കയറി.

പണിക്കര് തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു. "ഉറപ്പാണ് ഇക്കൊല്ലം സെഞ്ചുറി അടിക്കും." ഒന്ന് നിറുത്തി പരമാവധി ഗൗരവം വരുത്തി പണിക്കര് കൂട്ടിച്ചേർത്തു.

"ഗൗളി കയറി നിന്ന നിൽപ്പ് കണ്ടില്ലേ?, പെട്രോൾ വില ഇക്കൊല്ലം ഉറപ്പായും 100 കടക്കും."

"അപ്പോൾ ഡീസലോ? " ഞങ്ങളുടെ സംശയം

"ഒരമ്മ പെറ്റ മക്കളല്ലേ മോശമാവില്ല". പണിക്കര് ചിരിച്ചു.

cultural
Advertisment