/sathyam/media/post_attachments/DYO6Rx83RveWhyJPb2bp.jpg)
പാലക്കാട്: കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീക്ഷണിയായ തെരുവുമാടുകളെ പിടിച്ചുകെട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. മാടുകളുടെ ഉടമകൾ കറവകഴിഞ്ഞാൽ അഴിച്ചുവിടുന്നു. അവ നഗരത്തിൽ അലഞ്ഞു തിരിഞ്ഞുഅപകടങ്ങൾ ഉണ്ടാക്കുന്നു.
അലഞ്ഞു തിരിയുന്ന മാടുകളെ പിടിച്ചു കെട്ടാൻ നഗരസഭ നടപടിയെടുത്തിരുന്നെങ്കിലും പിഴയൊടുക്കേണ്ടി വരുന്ന മാടുടമകളിൽ പലരും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരായതിനാൽ വിട്ടുകൊടുക്കാൻ ശുപാർശ ചെയ്യേണ്ടതായ ഗതികേട് പല കൗൺസിലർമാർക്കും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ ഈ ഉദ്യമത്തിൽ നിന്നും പിൻതിരിയുകയാണ് അന്നത്തെ ഭരണ സമിതി ചെയ്തത്. പുതിയ ഭരണസമിതി ഈ വിഷയത്തിൽ മുഖം നോക്കാതെ ശക്തമായ നിലപാടെടുക്കും എന്ന വിശ്വാസത്തിലാണ് ജനങ്ങൾ.