കോഴിക്കോട് രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

New Update

publive-image

കോഴിക്കോട്;  പയ്യാനക്കലിൽ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗൻവാടിയിൽ നിന്ന് മാതാവിനൊപ്പമാണ് വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി. അംഗൻവാടിയിൽ നിന്ന് രണ്ട് വയസുളള മകൻ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് മാതാവ് ജുബാരിയ.

Advertisment

വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് സമീപത്തുണ്ടായിരുന്ന അബ്‌ദുൾ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment