/sathyam/media/post_attachments/8FtkVflvvsPBHmbCaRWB.jpg)
കൊല്ലം: കൊട്ടാരക്കരയിൽ എഴുവയസുള്ള കുട്ടിക്കും വീട്ടമ്മയ്ക്കും പേപ്പട്ടിയുടെ കടിയേറ്റു. രാവിലെ തൃക്കണ്ണ മംഗൽ കല്ലൂർ സ്കൂളിലേക്ക് സ്കൂൾ വാനിൽ കയറാൻ ഇ ടി സി ഭാഗത്തു നിന്ന മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ (7), സമീപത്തെ വീട്ടിൽ മുറ്റമടിച്ചുകൊണ്ടിരുന്ന ശോഭ (42) എന്നിവർക്കാണ് കടിയേറ്റത്. ആൽബിന്റെ വലതു കൈയ്ക്ക് നിരവധി തവണ പട്ടിയുടെ കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ ശോഭയുടെ ദേഹത്തു ചാടി കയറി തലയിൽ കടിച്ചു.
നിലത്തു വീണ് നിലവിളിച്ച ഇവരെ നാട്ടുകാർ ഓടിയെത്തി പട്ടിയുടെ കൂടുതൽ ആക്രമണത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ തെരുവ് നായ ശല്യം രൂക്ഷമായ തൃക്കണ്ണ മംഗൽ ഭാഗത്തായിരുന്നു കഴിഞ്ഞ ദിവസം രാവിലെ പേപ്പട്ടിയുടെ കടിയേറ്റ് എഴുവയസുകാരനെയും വീട്ടമ്മയെയും ഗുരുതര പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി നായ്ക്കളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us