കുവൈറ്റിലെ ഫിലിപ്പീന്‍സ് എംബസിക്ക് സമീപം അനധികൃത കച്ചവടം വ്യാപകമാകുന്നു; പരിശോധനയുമായി അധികൃതര്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിലിപ്പീന്‍സ് എംബസിക്ക് സമീപം അനധികൃത തെരുവുകച്ചവടം വ്യാപകമായി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പരിശോധന നടത്തി.

Advertisment

എന്നാല്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ് കച്ചവടക്കാര്‍ സാധനങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സാധനങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. ഇതില്‍ കാലാവധി കഴിഞ്ഞതും വില്‍പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തി.

ഇത്തരത്തിലുള്ള കച്ചവടത്തെ സഹായിക്കുന്നതിനുള്ള നടപടികള്‍ ഫിലിപ്പീന്‍സ് എംബസി സ്വീകരിക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം പ്രവൃത്തനങ്ങളെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്നും അനധികൃത കച്ചവടത്തിന് യാതൊരുവിധ സഹായങ്ങളും നല്‍കുന്നില്ലെന്ന് വ്യക്തമാക്കി ഫിലിപ്പീന്‍സ് എംബസിയും രംഗത്തെത്തിയിട്ടുണ്ട്.

http://www.arabtimesonline.com/news/file/2020/12/philippines_embassy_kuwait.mp4

Advertisment